കൊച്ചി: രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ അനുബന്ധ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ആളാണ് അന്തരിച്ച മുതിര്‍ന്ന പ്രചാരകന്‍ എം.സി. ജയദേവ് ജിയെന്ന് ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍.ശശിധരന്‍ പറഞ്ഞു.
ദീര്‍ഘകാലം കര്‍ണ്ണാടകത്തിന്റെ പ്രാന്തകാര്യവാഹ് ആയിരുന്ന അദ്ദേഹം ശേഷാദ്രിജി, കൃഷ്ണപ്പാജി തുടങ്ങിയ തലമുതിര്‍ന്ന പ്രചാരകന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച വ്യക്തിത്വമാണ്. സംഘ സ്വാധീനം മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനംകൊണ്ട് കഴിഞ്ഞു. പ്രത്യേകിച്ച് സാഹിത്യ പ്രസിദ്ധീകരണ രംഗത്ത് അദ്ദേഹം സജീവമായിരുന്നു.
കര്‍ണ്ണാടകയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ നിരവധിതവണ യാത്രചെയ്തിട്ടുള്ള അദ്ദേഹം പല പ്രധാന യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ജയദേവ്ജിയുടെ നിര്യാണം സംഘപ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണെന്ന് ശശിധരന്‍ പറഞ്ഞു.
















