കോഴിക്കോട്: പി. ഭാസ്‌കരന്‍മാസ്റ്റര്‍ പുരസ്‌കാരം സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്. പി. ഭാസ്‌കരന്‍മാസ്റ്റര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡ് 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ്.
ഈ മാസം 27ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ മധു പുരസ്‌കാരം സമ്മാനിക്കും. ഗാനങ്ങളില്‍ ഭാസ്‌കരന്‍മാസ്റ്റര്‍ ആവിഷ്‌കരിച്ച മലയാളിത്തം സിനിമകളില്‍ അവതരിപ്പിച്ച ആളാണ് സത്യന്‍ അന്തിക്കാടെന്ന് പുരസ്‌കാരനിര്‍ണ്ണയ സമിതി വിലയിരുത്തി.
സംവിധായകന്‍ എന്നതിനൊപ്പം കവി, ഗാനരചയിതാവ് എന്നീ നിലകളിലും മികവ് പ്രകടിപ്പിച്ചതിനാലാണ് പുരസ്‌കാരം സത്യന്‍ അന്തിക്കാടിന് നല്‍കാന്‍ തീരുമാനിച്ചതെന്ന് സ്മാരക സമിതി പ്രസിഡന്റ് പി.വി. ഗംഗാധരന്‍, സെക്രട്ടറി അഡ്വ. പി. രാധാകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡോ. കെ. മൊയ്തു, അഡ്വ. എം. രാജന്‍, ജയശ്രീ കിഷോര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















