തിരുവനന്തപുരം: സംസ്ഥാനത്ത് ദീര്‍ഘകാലമായി പൂട്ടിക്കിടന്ന എട്ട് പൊതു മേഖലാ സഹകരണ സ്പിന്നിംഗ് മില്ലുകളില്‍ അഞ്ചെണ്ണം തുറന്നു. മൂന്ന് മില്ലുകള്‍ 22 ന് തുറന്ന് പ്രവര്‍ത്തിക്കും.
ലേ ഓഫിലായ പ്രഭുറാം മില്‍സ് ചെങ്ങന്നൂര്‍, കോട്ടയം ടെക്സ്റ്റയില്‍സ് ഏറ്റുമാനൂര്‍, എടരിക്കോട് സ്പ്ന്നിംഗ് മില്‍സ് മലപ്പുറം, മലബാര്‍ സ്പിന്നിംഗ് മില്‍സ് കോഴിക്കോട്, തൃശൂര്‍ കോര്‍പ്പറേറ്റീവ് സ്പിന്നിംഗ് മില്‍ എന്നിവയാണ് തുറന്നത്. ആലപ്പുഴ കോമളപുരം സ്പിന്നിംഗ് മില്‍, തൃശൂര്‍ സീതാറാം സ്പിന്നിംഗ് മില്‍, ബാലരാമപുരം സ്പിന്നിംഗ് മില്‍ എന്നിവ 22 ന് തുറക്കുന്നതിനുള്ള നടപടി ക്രമങ്ങളും പൂര്‍ത്തിയായി.
മില്ലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ കോട്ടണ്‍ സിസിപിസി മുഖേന ഇ ടെണ്ടര്‍ വഴി വാങ്ങുന്നതിനും തൊഴിലാളികളുടെ ഡിസംബര്‍ മാസം വരെയുള്ള ശമ്പളക്കുടിശ്ശികയുടെ 50 ശതമാനം നല്കുവാനും മില്ലുകളുടെ അറ്റകുറ്റ പണികള്‍ക്കും വേണ്ടി 18.5 കോടി രൂപ അനുവദിച്ചിരുന്നു.
















