Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ വിജിലന്‍സ് രാജോ? ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 08:11 am IST
in Kerala

കൊച്ചി: സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെടാന്‍ വിജിലന്‍സിന് എന്ത് അധികാരമാണുള്ളതെന്നു ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. മന്ത്രി സഭാതീരുമാനങ്ങള്‍ പരിശോധിക്കാന്‍ വിജിലന്‍സിന് അധികാരം നല്‍കിയാല്‍ കേരളം വിജിലന്‍സ് രാജിലേക്ക് നീങ്ങുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ശങ്കര്‍ റെഡ്ഢിക്ക് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതിനെതിരെ വിജിലന്‍സ് നടത്തുന്ന പ്രാഥമികാന്വേഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിമര്‍ശനം. റെഡ്ഢിക്ക് സ്ഥാനക്കയറ്റം നല്‍കിയതില്‍ അഴിമതിയാരോപിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തര മന്ത്രികൂടിയായ രമേശ് ചെന്നിത്തല, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, അഡി. ചീഫ് സെക്രട്ടറി ടോം ജോസ്, ശങ്കര്‍ റെഡ്ഢി എന്നിവര്‍ക്കെതിരെ പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ നവാസ് നല്‍കിയ പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിജിലന്‍സിനോടു വിശദീകരണം തേടി. വിജിലന്‍സ് റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രൊമോഷന്‍ അനുവദിച്ചെങ്കിലും റെഡ്ഢിക്ക് പ്രൊമോഷന്‍ നല്‍കിയതിനെ മാത്രമേ പരാതിക്കാരന്‍ എതിര്‍ക്കുന്നുള്ളൂ. ഇത് പരാതിക്കാരന്റെ ദുരുദ്ദേശ്യം വ്യക്തമാക്കുന്നു. സ്ഥാനക്കയറ്റം നല്‍കുക സര്‍ക്കാരിന്റെ സവിശേഷാധികാരമാണ്. നിയമനത്തിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ വിനോദ് ഹൈക്കോടതിയില്‍ നല്‍കിയത്. സര്‍ക്കാരിന്റെ ഭരണകാര്യങ്ങളും തീരുമാനങ്ങളും ചോദ്യം ചെയ്യാനോ അന്വേഷിക്കാനോ തീരുമാനിക്കാനോ വിജിലന്‍സിന് അധികാരമില്ല. സര്‍ക്കാരിനെ ഭരിക്കാന്‍ വിജിലന്‍സിനെ അനുവദിക്കണമോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. അഴിമതി നിരോധന നിയമപ്രകാരം സ്ഥാപിച്ചിട്ടുള്ള വിജിലന്‍സ് കോടതികളുടെ പരിധിയില്‍ വരുന്ന വിഷയമല്ലിത്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനിക്കാന്‍ ഉചിതമായ ഫോറങ്ങള്‍ വേറെയുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

റെഡ്ഢിയുടെ കേസില്‍ വിജിലന്‍സ് കോടതിക്കും തെറ്റുപറ്റി. ചില വിജിലന്‍സ് ജഡ്ജിമാര്‍ക്ക് അഴിമതി നിരോധന നിയമപ്രകാരമുള്ള ജോലിയുടെ സാധ്യതയും പരിധിയും അറിയില്ല. വിവേകമില്ലാതെ പ്രാഥമികാന്വേഷണത്തിനും വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടെന്നു ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ഹൈക്കോടതിയില്‍ എത്തുന്നുണ്ട്. വിജിലന്‍സ് കോടതികളുടെ ഇത്തരം നടപടി പ്രത്യാഘാതമുണ്ടാക്കും.

ഫെബ്രുവരി ഒന്നിന് ഹൈക്കോടതി നല്‍കിയ ഇടക്കാല ഉത്തരവിന്റെ അന്തസത്തയും ലക്ഷ്യവും വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് മനസിലായില്ലെന്നു തോന്നുന്നു. മുന്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥാനക്കയറ്റങ്ങള്‍ മന്ത്രിസഭായോഗ തീരുമാനമായിരുന്നതിനാല്‍ ഈ സര്‍ക്കാരും അതേപടി അംഗീകരിക്കുകയാണെന്നും നാല് പൊലീസ് ഉദ്യോഗസ്ഥരുടെയും സ്ഥാനക്കയറ്റം നിലനിറുത്തിയിട്ടുമുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കുന്നു. എങ്കിലും അന്തിമ തീര്‍പ്പിനുള്ള രേഖകള്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ഇതു രേഖാമൂലം അറിയിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

Varadyam

കവിത: രാമം വന്ദേ!

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

പുതിയ വാര്‍ത്തകള്‍

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.