കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നട ജില്ലയില്‍ 25 ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വിഎച്ച്പി, ബജ്‌രംഗ്ദള്‍, ഹിന്ദു ജാഗ്രരണ വേദി തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 25 ന് വൈകുന്നേരം മൂന്ന് മണിക്ക് ഇടതുപക്ഷ സംഘടനകള്‍ മംഗലാപുരത്ത് നെഹ്‌റു മൈതാനിയില്‍ സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദ റാലിയില്‍ പ്രസംഗിക്കാനാണ് പിണറായി വരുന്നത്.
റാലിക്ക് തങ്ങള്‍ എതിരല്ലെന്നും കൊലപാതകിയായ ഒരു മുഖ്യമന്ത്രി ഇവിടെ വന്ന് പ്രസംഗിക്കുന്നതിനാണ് എതിരെന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് കര്‍ണ്ണാടകയില്‍ ആദ്യമായി ഹര്‍ത്താല്‍ നടത്തുന്നത്. 24 ന് രാവിലെ 10 മണിക്ക് മംഗലാപുരം ജ്യോതി സര്‍ക്കിള്‍ മുതല്‍ നെഹ്‌റു മൈതാനം വരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തും.
















