തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ തടയാന്‍ സര്‍ക്കാരിനും പോലീസിനും സാധിക്കുന്നില്ലെന്ന് ഉണര്‍വ് കലാസാംസ്‌കാരിക വേദി സംസ്ഥാന കണ്‍വീനര്‍ ഗോപന്‍ ചെന്നിത്തല.
ഇതിനെതിരെ സമൂഹമനഃസാക്ഷി ഉണര്‍ത്താന്‍ ഉണര്‍വ്വ് കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ 25ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ കലാ, സാംസ്‌കാരിക, സാഹിത്യ, സിനിമാ രംഗത്തെ പ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് ‘മകളേ’ എന്ന പേരില്‍ സാന്ത്വനപ്പെടുത്താനും പ്രതിഷേധിക്കാനും സാംസ്‌കാരിക കൂട്ടായ്‌മ സംഘടിപ്പിക്കും.
ഗോപന്‍ ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചലച്ചിത്ര നിര്‍മ്മാതാവ് ജി. സുരേഷ്‌കുമാര്‍, ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍, നിര്‍മ്മാതാക്കളായ കല്ലിയൂര്‍ ശശി, ഭാവചിത്ര ജയകുമാര്‍, കെ. രാധാകൃഷ്ണന്‍, രവീന്ദ്രന്‍ നായര്‍, രാമു മംഗലപ്പള്ളി, സംവിധായകരായ റോയി പി. തോമസ്, മേലില രാജശേഖരന്‍, ആര്‍. ഗോപാലകൃഷ്ണന്‍, വിജയകൃഷ്ണന്‍, ഉണര്‍വ്വ് ജില്ലാ കണ്‍വീനര്‍ അനില്‍ പ്ലാവോട് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ കൂട്ടായ്‌മയില്‍ പൊതുജനങ്ങളും പങ്കെടുക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
















