തിരുവനന്തപുരം: പനി ബാധിച്ച് കേരളത്തില്‍ 112 പേര്‍ മരിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുന്ന സര്‍ക്കാരായി പിണറായി വിജയന്‍ സര്‍ക്കാര്‍ മാറി.
ശുചീകരണവും കൊതുക് നശീകരണവും നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ മരിച്ചു വീഴുകയാണ്. ആരോഗ്യമേഖലയില്‍ മാതൃക സൃഷ്ടിച്ചെന്ന ഭരണ കര്‍ത്താക്കളുടെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കേരളത്തിന് ഒരു ആരോഗ്യ മന്ത്രി ഉണ്ടോയെന്നും കുമ്മനം ചോദിച്ചു.
















