കോഴിക്കോട്: ഇടതുപക്ഷ സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം ഭരണഘടനാ വിരുദ്ധവും സാമൂഹ്യദ്രോഹകരവുമാണെന്ന് ജനാധിപത്യ രാഷ്‌ട്രീയ സഭാദ്ധ്യക്ഷ സി.കെ. ജാനു.
ഭരണഘടന ആര്‍ട്ടിക്കിള്‍ 47 പ്രകാരം മദ്യവര്‍ജ്ജനമല്ല, മദ്യനിരോധനമാണ് ആവശ്യപ്പെടുന്നത്.
മദ്യവര്‍ജ്ജനമെന്ന സിപിഎം നിലപാട് മദ്യമാഫിയകളെ സഹായിക്കാനുള്ളതാണ്.
ജനങ്ങളെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കുന്നതില്‍ മുഖ്യപങ്ക് സിപിഎമ്മിനാണ്. 1964ല്‍ സിപിഎം നേതൃത്വം കൊടുക്കുന്ന മുന്നണി സര്‍ക്കാരാണ് കേരളത്തില്‍ മദ്യനയം കൊണ്ടുവന്നത്.
മദ്യവില്‍പനയിലൂടെ ഒരു വര്‍ഷം 50,000 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിലെത്തുന്നത്. ഈ തുകയില്‍ 90 ശതമാനവും സാധാരണ ആദിവാസികളുടെയും ദരിദ്രജനവിഭാഗങ്ങളുടെയും പോക്കറ്റില്‍ നിന്ന് പിടിച്ചുപറിക്കുന്നതാണെന്ന് സി.കെ. ജാനു പറഞ്ഞു.
















