ബംഗളൂരു: ജയിലിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ശശികല. തന്റെ ആരോഗ്യം മോശമാണെന്നും അതിനാൽ ടേബിൾ ഫാനും കിടക്കയുമുൾപ്പെടുന്ന സൗകര്യം ചെയ്ത് തരണമെന്നാണ് ശശികല ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരു ജയിലിലാണ് ശശികല.
എന്നാൽ അവർ ഇപ്പോൾ യാതൊരു ഗുരുതര ആരോഗ്യ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നില്ലെന്ന് കർണാടക എഐഎഡിഎംകെ സെക്രട്ടറി പുഗഴ്ന്തി പറഞ്ഞു. പ്രമേഹവും രക്തസമ്മർദ്ദവും മിതമാണ്, ജയിൽ ജീവിതവുമായി അവർ പൊരുത്തപ്പെടുകയാണ്, ചിന്നമ്മ ആവശ്യപ്പെട്ട പോലെ അവർക്കുള്ള സൗകര്യങ്ങൾ അധികൃതർ നൽകുമെന്നാണ് വിശ്വസിക്കുന്നത്- പുഗഴ്ന്തി കൂട്ടിച്ചേർത്തു.
ചെന്നൈ ജയിലേക്ക് മാറ്റുന്നതു വരെ അവർക്ക് ബംഗളൂരു ജയിലിൽ മുന്നോട്ട് പോകാൻ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും പുഗഴ്ന്തി അറിയിച്ചു.
















