കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകിട്ട് 3.15ന് ചാലപ്പുറത്തുള്ള വീട്ടില്‍ വച്ചാണ് സന്ദര്‍ശനം. സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ് പിണറായി വിജയന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.
എന്നാല്‍, സൗഹൃദ സംഭാഷണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ മുറിയില്‍ നിന്ന് പുറത്താക്കി വീരേന്ദ്രകുമാറുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശന സമയത്ത് വീട്ടിലുണ്ടായിരുന്നു.
















