Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെട്രോ ഉദ്ഘാടനം നാളെ; കൊച്ചി സുരക്ഷാ വലയത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 09:14 am IST
in Kerala

കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ മെട്രോയ്‌ക്കൊപ്പം ഇനി കൊച്ചി കുതിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ 11ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മോദിയുടെ വരവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സുരക്ഷ ശക്തമാക്കി. എസ്പിജിയുടെ നിരീക്ഷണത്തിന് പുറമെ 2000 പോലീസുകാരെയും സുരക്ഷയ്‌ക്കായി നിയമിച്ചു.

പ്രധാനമന്ത്രി എത്തുന്ന വില്ലിങ്ടണ്‍ ഐലന്റിലെ നാവിക വിമാനത്താവളത്തില്‍ നിന്ന് പാലാരിവട്ടം സ്റ്റേഷന്‍ വരെ കനത്ത സുരക്ഷയൊരുക്കും. നേവല്‍ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജങ്ഷന്‍, ബിടിഎച്ച്, മേനക, ഹൈക്കോടതി, കലൂര്‍, പാലാരിവട്ടം എന്നിവിടങ്ങള്‍ വരെ 17ന് രാവിലെ ആറുമുതല്‍ ഉച്ചയ്‌ക്ക് 1.30 വരെ ഗതാഗത നിയന്ത്രണവുമേര്‍പ്പെടുത്തി. രാവിലെ അഞ്ചുമുതല്‍ പ്രധാനമന്ത്രി മടങ്ങുന്നതുവരെ പാര്‍ക്കിങ് അനുവദിക്കില്ല. വഴിയോര കച്ചവടങ്ങള്‍ ഇന്ന് മുതല്‍ നിരോധിച്ചു.

നാവിക വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രി ആദ്യം പാലാരിവട്ടം സ്റ്റേഷനിലാണ് എത്തുന്നത്. ഇവിടെ നിന്ന് പത്തടിപ്പാലം വരെ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യും. തുടര്‍ന്ന് പാലാരിവട്ടത്ത് എത്തി ഉദ്ഘാടന വേദിയായ കലൂര്‍ സ്റ്റേഡിയത്തിലേക്ക് പോകും. സുരക്ഷയുടെ ഭാഗമായി 3500 പേര്‍ക്ക് മാത്രമാണ് പ്രവേശനം. തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവയുള്ളവരെ മാത്രമേ അകത്തേക്ക് കടത്തിവിടൂ. ബാഗ്, മൊബൈല്‍ ഫോണ്‍, കുപ്പിവെള്ളം എന്നിവയും അകത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല.

നിരീക്ഷണ ക്യാമറകളും ഉദ്ഘാടന വേദികളില്‍ സ്ഥാപിച്ചിട്ടുണ്ട്. മെട്രോ സ്‌റ്റേഷനുകളില്‍ സുരക്ഷാ കാവല്‍ ആരംഭിച്ചിട്ടുണ്ട്. മെട്രോ ഉദ്ഘാടന ശേഷം സെന്റ് തെരേസാസ് കോളേജിലെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

വിവാദങ്ങള്‍ക്കിടെ മെട്രോ പരിശോധിച്ച് ഇ. ശ്രീധരന്‍

കൊച്ചി: ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷ(ഡിഎംആര്‍സി)ന്റെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. ഇന്നലെ രാവിലെ എട്ടുമുതല്‍ 10വരെ പാലാരിവട്ടം മുതല്‍ ആലുവ വരെ യാത്ര ചെയ്തായിരുന്നു ശ്രീധരന്റെ പരിശോധന. മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നടക്കുന്നതിനിടെ, അതൊന്നും കൂസാതെയായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.

മെട്രോ ട്രെയിന്‍ നാളെ രാവിലെ 11ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായിട്ടായിരുന്നു ശ്രീധരന്റെ പരിശോധന. കൊച്ചി മെട്രോയുടെ പണികള്‍ക്ക് ഡിഎംആര്‍സിയാണ് മേല്‍നോട്ടം വഹിക്കുന്നത്. മെട്രോ സ്‌റ്റേഷനിലെയും ട്രെയിനിലെയും പരിശോധനയ്‌ക്കുശേഷം ഡിഎംആര്‍സിയുടെ കൊച്ചി ഓഫീസിലേക്ക് അദ്ദേഹം പോയി. തുടര്‍ന്ന് മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ചു.

പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള മെട്രോയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മഹാരാജാസ് കോളേജ് മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെയുള്ള പണി ടെന്‍ഡര്‍ ചെയ്യുന്നതിനുള്ള അന്തിമ നടപടിയുമായി ഡിഎംആര്‍സി മുന്നോട്ടുപോകുകയാണ്.

പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം

കൊച്ചി: മെട്രോ ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നതില്‍ തനിക്ക് വിഷമമില്ലെന്നും പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനമെന്നും ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ‘മെട്രോയുടെ പണി നടത്തുന്നത് ഞാനല്ലേ, അതുകൊണ്ട് എന്നെ ക്ഷണിക്കേണ്ട ആവശ്യമില്ല. വെറുതെ വിവാദമുണ്ടാക്കരുത്’. ക്ഷണിച്ചാല്‍ ഉദ്ഘാടന വേദിയിലെത്തുമെന്നും ശ്രീധരന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

Sports

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.