Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്: റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് 10 ലക്ഷം പേര്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 05:27 am IST
in Kerala

കോട്ടയം: റേഷന്‍ മുന്‍ഗണനാപട്ടികയില്‍ കടന്നുകൂടിയ അനര്‍ഹരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറാകാതെ വന്നതോടെ റേഷന്‍ ലഭിക്കാന്‍ യോഗ്യരായ പത്തുലക്ഷം പേര്‍ പുറത്ത്. നിലവിലുള്ള ലിസ്റ്റ് അംഗീകരിക്കുന്ന ഗ്രാമസഭാ നടപടികള്‍ 23ന് പൂര്‍ത്തിയായതോടെ ലിസ്റ്റിലെത്താന്‍ കഴിയാത്തര്‍ ഇനിയെന്ത് ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ അശാസ്ത്രീയമായ നടപടിക്രമങ്ങളാണ് ഇത്രയധികം ജനങ്ങളെ സബ്‌സിഡി റേഷന്‍ പരിധിയില്‍ നിന്ന് പുറത്താക്കാനിടയാക്കിയത്. ഇത് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ തയാറാകാതെ കരട് ലിസ്റ്റിനു മുമ്പ് പുതിയ റേഷന്‍ കാര്‍ഡിന്റെ അച്ചടി പൂര്‍ത്തിയാക്കിയത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്.

പുതിയ ലിസ്റ്റില്‍ നിന്ന് പുറത്തായിരിക്കുന്നവരില്‍ നിത്യരോഗികളും, അടച്ചുറപ്പുള്ള വീടുകളും ഇല്ലാത്ത നിരവധി കുടുംബങ്ങള്‍ ഉള്‍പ്പെടും. ഇവര്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായങ്ങളും ചികിത്സാ ആനുകൂല്യങ്ങളും ലഭിക്കുന്നത് റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ്. മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്തായതോടെ ഈ വിഭാഗത്തിലുള്ളവരെല്ലാം റേഷനു മാത്രമല്ല ചികിത്സക്കും, കുട്ടികളുടെ പഠനത്തിനും പണം കണ്ടെത്തേണ്ടതായിവരും. അനര്‍ഹരുടെ സംരക്ഷണത്തിന് കുടപിടിച്ചവര്‍ സാധാരണക്കാരന്റെ ചുമലില്‍ സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുകയാണ് ഇതിലൂടെ ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

അനര്‍ഹര്‍ വ്യാപകമായി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും അവരെ നീക്കാതെയാണ് കഴിഞ്ഞ ദിവസം ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് കരട് ലിസ്റ്റിന് അംഗീകാരം നേടിയത്. ലിസ്റ്റില്‍ ഭേദഗതി വരുത്താനോ കൂട്ടിച്ചേര്‍ക്കലിനോ അധികാരമില്ലാത്ത ഗ്രാമസഭകളാണ് നടന്നത്. മിക്കയിടങ്ങളിലും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം നല്‍കാന്‍ നന്നേ വിഷമിച്ചു. പുതിയ റേഷന്‍ കാര്‍ഡ് മാര്‍ച്ചില്‍ ലഭിക്കുമ്പോള്‍ മാറ്റാനുള്ള അവസരം ലഭിക്കുമെന്നു പറഞ്ഞാണ് പല അംഗങ്ങളും തടിതപ്പിയത്. നിലവില്‍ ലിസ്റ്റ് സംബന്ധിച്ച പരാതികള്‍ക്കൊന്നും പരിഹാരമില്ലെന്ന നിലപാടാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കുമുള്ളത്. പരാതികള്‍ സ്വീകരിക്കാം, പരിഹാരമുണ്ടാകുമെന്ന് ഉറപ്പില്ല-അവര്‍ പറയുന്നു.

കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാനത്തെ 1.54 കോടി ജനങ്ങള്‍ക്കാണ് റേഷന്‍ സംവിധാനം ഉപയോഗപ്പെടുത്താനാവുക. കാലങ്ങളായി റേഷന്‍ സംവിധാനത്തെ ആശ്രയിച്ചുവരുന്ന കേരളത്തിലെ ജനസംഖ്യ കണക്കാക്കിയാണ് നിലവില്‍ 1.54 കോടി പേരെ റേഷന്‍ ഭദ്രതാ നിയമപരിധിക്കുള്ളില്‍ പെടുത്തിയിരിക്കുന്നത്.

പ്രാഥമിക ലിസ്റ്റ് പുറത്തുവന്നപ്പോള്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് തുടക്കത്തില്‍ 15 ലക്ഷം അപേക്ഷകളാണ് എത്തിയിരുന്നത്. ഇതിപ്പോള്‍ 20 ലക്ഷത്തിലേക്കുയര്‍ന്നിട്ടുള്ളതായാണ് സൂചന. നേരത്തെ ലഭിച്ച അപേക്ഷകരില്‍ 10 ലക്ഷത്തോളം പേര്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ യോഗ്യരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ പുറത്തുനില്‍ക്കെയാണ് പുതിയ അപേക്ഷകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇന്നത്തെ നിലയ്‌ക്ക് ഇവരെ ഉള്‍പ്പെടുത്തണമെങ്കില്‍ നിലവിലുള്ള ലിസ്റ്റില്‍ നിന്ന് അനര്‍ഹരായവര്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടണം. ഇതിനുള്ള നടപടികള്‍ കൈക്കൊള്ളുന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ വകുപ്പ് മന്ത്രിക്കും കഴിയുന്നില്ല.

റേഷന്‍ കാര്‍ഡ് വിതരണം ചെയ്തശേഷം പരാതികള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്താമെന്ന നിലപാടാണ് മന്ത്രിക്കുള്ളത്. ഇതിനിടെ രാഷ്‌ട്രീയതന്ത്രത്തിന്റെ ഭാഗമായി ദല്‍ഹിയിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Sports

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.