ആലപ്പുഴ: അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും മൂലം ജനകീയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന മന്ത്രിസഭയെ ശുദ്ധീകരിക്കാന്‍ മാര്‍ച്ച് നാലിന് രാവിലെ 10.30ന് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റില്‍ ചാണകം തളിച്ച് ശുദ്ധീകരിക്കുന്ന പ്രതീകാത്മക സമരം നടത്തുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ് അറിയിച്ചു.
റേഷന്‍ അരി, വരള്‍ച്ച, ക്രമസമാധാന നില, ദളിത് പീഡനം, സ്ത്രീ സുരക്ഷ, വിലക്കയറ്റം എന്നീ സുപ്രധാന ജനകീയ വിഷയങ്ങളില്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കാത്ത സര്‍ക്കാരിന്റെ മുഖം ഏറെ മങ്ങിയിരിക്കുന്നതിലാണ് ശുദ്ധീകരണം ആവശ്യമായത്. അഴിമതിയും സ്വജനപക്ഷപാതവും ഉള്‍പ്പെടെയുള്ള തിന്മകളില് മന്ത്രിമാര്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: