Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചുട്ടെരിച്ച മനുസ്മൃതിയുടെ തനിസ്വരൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 12:06 am IST
in Samskriti

 

ഭാരതത്തിലെ അതിപുരാതന ഗ്രന്ഥസമുച്ചയങ്ങളില്‍ ഏറ്റവുമധികം പഴി കേള്‍ക്കപ്പെട്ടത് ഏതെന്ന് എല്ലാവര്‍ക്കും അറിയാം- മനുസ്മൃതി. ഇരുണ്ട മദ്ധ്യയുഗത്തിലെ പ്രാകൃത ചിന്തകള്‍, എന്നും സ്ത്രീകളെയും അധഃകൃതരെയും മനുഷ്യരായിപ്പോലും കണക്കാക്കാത്ത കൃതി എന്നുമൊക്കെയാണ് മനുസ്മൃതിയെപ്പറ്റി നാം കേട്ടിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രതിഷേധങ്ങളുടെ ഭാഗമായി മനുസ്മൃതി ചുട്ടുകരിച്ചിട്ടുമുണ്ട്. ആധുനിക ദളിത് ചിന്തകരും രാഷ്‌ട്രീയക്കാരും ‘മനുവാദി’ എന്ന പദത്തെ ക്രൂരതയ്‌ക്കും നെറികേടിനും വിവേചനങ്ങള്‍ക്കുമൊക്കെ പര്യായമായി പറയുന്നു. ഈ ബഹളത്തിനിടയില്‍ പലരും മറന്നു പോയ കാര്യമുണ്ട്, ഡോ. ബി. ആര്‍. അംബേദ്കറുടെ അദ്ധ്യക്ഷതയില്‍ രൂപം കൊണ്ട ഭരണഘടനാ നിര്‍മ്മാണ സഭ ഇന്ത്യന്‍ ഭരണഘടന രൂപവല്‍ക്കരിക്കുന്നതിന് ആശ്രയിച്ച പ്രധാന ഗ്രന്ഥങ്ങളില്‍ ഒന്ന് മനുസ്മൃതിയാണ്.

മനുസ്മൃതിയെ കണ്ണടച്ചു വിമര്‍ശിക്കുന്നവരാണ് ഭൂരിപക്ഷവും. അമാനവികങ്ങളായ ആശയങ്ങള്‍ എവിടെ കണ്ടാലും എതിര്‍ക്കപ്പെടേണ്ടതുതന്നെ, സംശയമില്ല. പക്ഷേ, അതിനുമുമ്പ് അതെഴുതിയ ഗ്രന്ഥം ഒന്നു പഠിക്കുകയെങ്കിലും വേണ്ടേ? മനുസ്ൃതിയെ വിമര്‍ശികുന്നവരില്‍ ഒരു ശതമാനം പോലും ആഗ്രന്ഥം കണ്ടിട്ടില്ല എന്നതാണ് സത്യം. ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്ന ഒരു ഉക്തി എടുത്ത് അത്തരക്കാര്‍ മനുവിനെ സ്ത്രീ വിരോധിയാക്കിത്തീര്‍ത്തു. ‘യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ’ – സ്ത്രീകള്‍ പൂജിക്കപ്പെടുന്നിടത്ത് ദേവതകള്‍ രമിക്കുന്നുവെന്ന മനുവാക്യത്തെ അവര്‍ സൗകര്യപൂര്‍വം മറന്നു.

മനുസ്മൃതിയെക്കുറിച്ച് പ്രാചീന വൈദിക ഗ്രന്ഥങ്ങളില്‍ വാനോളം പുകഴ്‌ത്തുന്നതു കാണുമ്പോള്‍ അക്കാലത്ത് അതിന് നല്‍കിയ പ്രാധാന്യം നമുക്ക് വ്യക്തമാകും. മനു പറഞ്ഞിട്ടുള്ളതെല്ലാം മനുഷ്യന് ഔഷധ തുല്യമാണെന്ന് താണ്ഡ്യബ്രാഹ്മണത്തില്‍ പറയുന്നു. (23:16:7). ഈ പ്രസ്താവം വെളിച്ചം വീശുന്നത് ബ്രാഹ്മണ ഗ്രന്ഥങ്ങളുടെ കാലഘട്ടത്തില്‍ മനുസ്മൃതി ഒരു പ്രാമാണിക ഗ്രന്ഥമാണെന്നതിലേക്കാണ്. വേദാംഗമായ നിരുക്തത്തില്‍ (3.4) മകനെപ്പോലെ മകള്‍ക്കും അച്ഛന്റെ സ്വത്തില്‍ അവകാശമുണ്ട് എന്നു പറയുന്നിടത്ത് മനുസ്മൃതി ശ്ലോകത്തെയാണ് അതിന് പ്രമാണമാക്കുന്നത്.

വാത്മീകി രാമായണത്തില്‍ ബാലി സുഗ്രീവ യുദ്ധവേളയില്‍ ശ്രീരാമന്റെ ഒളിയമ്പ് പലപ്പോഴും ഏറെ വിമര്‍ശനത്തിന് വിധേയമായിട്ടുള്ളതാണ്. അവിടെ ഒളിയമ്പിലൂടെ ബാലിയെ കൊന്നതിന് ന്യായീകരണം നല്‍കുന്നത് മനുവിനെ ഉദ്ധരിച്ചാണ്. മനുവിനെ പ്രാമാണിക സ്മൃതികാരനായി മഹാഭാരതത്തില്‍ പലയിടങ്ങളിലും പ്രസ്താവിച്ചിട്ടുണ്ട്.

ശ്രീശങ്കരാചര്യ ഭഗവദ്പാദരാകട്ടെ തന്റെ വേദാന്തസൂത്രഭാഷ്യത്തില്‍ മനുസ്മൃതിയില്‍നിന്ന് ഉദ്ധരിച്ചതായും കാണാം. ജൈമിനിയുടെ പൂര്‍വമീമാംസാ സൂത്രങ്ങള്‍ക്ക് ഭാഷ്യം എഴുതിയ ശബരസ്വാമിയും തന്റെ കൃതികളില്‍ മനുസ്മൃതിയില്‍നിന്ന് നിരവധി ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. ഗൗതമന്‍, വസിഷ്ഠന്‍, ആപസ്തംബന്‍, ആശ്വലായന്‍, ജൈമനി, ബൗദ്ധായനന്‍ തുടങ്ങിയവരുടെ സൂത്രഗ്രന്ഥങ്ങളില്‍ മനുവിനെ ഏറെ ബഹുമാനത്തോടെയാണ് വിവരിച്ചുകാണുന്നത്. ആചാര്യ കൗടില്യന്‍ തന്റെ വിഖ്യാതമായ അര്‍ത്ഥശാസ്ത്രത്തിന്റെ നല്ലൊരു ഭാഗവും മനുസ്മൃതിയുടെ സഹായത്തോടെയാണ് രചിച്ചിട്ടുള്ളത്. വിവിധ സ്ഥലങ്ങളില്‍ മനുവിന്റെ അഭിപ്രായങ്ങള്‍ എഴുതിയിട്ടുണ്ട്.

ഇത്രയും പ്രാമാണികമായി ഗണിക്കപ്പെട്ടിരുന്ന ഒരു ഗ്രന്ഥത്തില്‍ എങ്ങനെ അധാര്‍മികമായ ശ്ലോകങ്ങള്‍ വന്നുചേര്‍ന്നു? യഥാര്‍ഥത്തില്‍ അവയൊന്നും മഹര്‍ഷി എഴുതിയ ശ്ലോകങ്ങളല്ല. ഈശ്വര വാണിയായ വേദങ്ങള്‍ ഒഴികെ മറ്റെല്ലാ ഗ്രന്ഥങ്ങളും പലകാലങ്ങളില്‍ നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായിട്ടുണ്ട്. രാഷ്‌ട്രതന്ത്രത്തിന്റെ പ്രമാണമായ മനുസ്മൃതി വിശേഷിച്ചും. സ്വാര്‍ത്ഥന്മാരായ ജാതിക്കോമരങ്ങള്‍ പലപ്പോഴായി തങ്ങളുടെ സിദ്ധാന്തങ്ങളെ ന്യായീകരിക്കാന്‍ മനുസ്മൃതിയില്‍ നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയിട്ടുണ്ട് എന്ന് മനുവിന്റെ വിമര്‍ശകര്‍ പോലും സമ്മതിക്കുന്നുണ്ട്. ആ കുറ്റവും പക്ഷേ പേറുന്നത് മനുവും മനുസ്മൃതിയുമാണ്.

പ്രാചീന ഗ്രന്ഥങ്ങളിലെ കൂട്ടിച്ചേര്‍പ്പിന് പ്രക്ഷിപ്തമെന്നാണ് സാധാരണ പറയാറ്. ഇന്നുകാണുന്ന മനുസ്മൃതി പ്രക്ഷിപ്തങ്ങള്‍കൊണ്ട് നിറഞ്ഞതാണ്. ലഭ്യമായ മനുസ്മൃതിയിലെ ആകെയുള്ള 2685 ശ്ലോകങ്ങളില്‍ 1471 എണ്ണം, അതായത് പകുതിയിലേറെ പ്രക്ഷിപ്തമാണെന്ന് മനുസ്മൃതി ഭാഷ്യകാരനും വിശുദ്ധ മനുസ്മൃതിയുടെ കര്‍ത്താവുമായ ഡോ. സുരേന്ദ്ര കുമാര്‍ സമര്‍ത്ഥിക്കുന്നുണ്ട്. പ്രക്ഷിപ്തങ്ങള്‍ എഴുതിച്ചേര്‍ത്തവര്‍ പഴയ ശ്ലോകങ്ങള്‍ നീക്കി പുതിയവ ചേര്‍ത്തു, ഉള്ളവയില്‍ പാഠഭേദങ്ങള്‍ വരുത്തി. ഉദാഹരണത്തിന് ‘അന്തര പ്രഭവാണാം’ എന്നതിനു പകരം ‘സങ്കര പ്രഭവാണാം’ എന്നും ‘ദേഹശുദ്ധി’ എന്നതിനു പകരം ‘പ്രേതശുദ്ധി’ എന്നും ആക്കി. അതിനാല്‍ പ്രക്ഷിപ്തങ്ങളെക്കുറിച്ച് വിശദമായ പഠനംതന്നെ ആവശ്യമായി വന്നിരിക്കുന്നു. കാരണം അങ്ങനെ പ്രക്ഷിപ്തങ്ങളെക്കുറിച്ച് വേണ്ടത്ര നിരൂപണം ചെയ്തില്ലെങ്കില്‍ മഹത്തായ ഒരു മാനവ ശാസ്ത്രം നമുക്ക് നഷ്ടമായേക്കാം.

വിഷയവിരോധം, സന്ദര്‍ഭവിരോധം, പരസ്പരവിരോധം, പുനരുക്തിദോഷം, ശൈലീവിരോധം, വേദവിരോധം എിവയെ മാനദണ്ഡമാക്കി മനുസ്മൃതിയിലെ പ്രക്ഷിപ്തശ്ലോകങ്ങളെ നീക്കം ചെയ്യാവുതാണ്. ഉദാഹരണമായി, മനുസ്മൃതിരണ്ടാം അധ്യായത്തിലെ 130 മുതല്‍ 132 വരെശ്ലോകങ്ങളില്‍ ബ്രഹ്മചാരിയുടെ കര്‍ത്തവ്യത്തെക്കുറിച്ചു പറയുതുകാണുക. ”ആ ബ്രഹ്മചാരി അമ്മാവന്‍, ചിറ്റപ്പന്‍, ശ്വശുരന്‍, ഋത്വിക് എന്നിവരെ ഞാന്‍, ഇയാളാണെന്ന് പറഞ്ഞ് നമസ്‌കരിക്കണം. അമ്മായി, വലിയമ്മ, കുഞ്ഞമ്മ, അമ്മായിയമ്മ എന്നിവരെഗുരുപത്‌നിയെപ്പോലെ പൂജിക്കേണ്ടതാണ്. ജ്യേഷ്ഠന്റെ ഭാര്യ സവര്‍ണയാണെങ്കില്‍ അവരുടെ പാദംതൊട്ട് പ്രതിദിനം വന്ദിക്കണം’. ഇതൊരു പ്രക്ഷിപ്തശ്ലോകമാണെുറപ്പിക്കാം.

കാരണം ബ്രഹ്മചാരി ഉപനയനംമുതല്‍ സമാവര്‍ത്തനംവരെ ഗുരുകുലത്തിലോ ആശ്രമത്തിലോ ആണ് കഴിയുക. ഗുരുകുലത്തില്‍താമസിക്കുന്ന ബ്രഹ്മചാരി എങ്ങനെയാണ് ബന്ധുക്കളെയൊക്കെ പ്രതിദിനം നമസ്‌കരിക്കുക? എന്നുമാത്രമല്ല കല്യാണം കഴിക്കാത്ത ബ്രഹ്മചാരിയ്‌ക്ക് എങ്ങനെയാണ് അമ്മായിയമ്മയും അമ്മായിയച്ഛനും ഉണ്ടാവുക. അതിനാല്‍ ഈ പറഞ്ഞിരിക്കു മൂന്ന് ശ്ലോകങ്ങളും വിഷയവിരോധമുള്ളവയാണ്, ദാര്‍ശനികവിരുദ്ധമാണ്, പരസ്പരവിരുദ്ധവുമാണ്. അതിനാല്‍ത്തന്നെ ഇവ പ്രക്ഷിപ്തവുമാണ്.

മനുസ്മൃതിയില്‍ മൂന്നാം അദ്ധ്യായത്തില്‍ 20, 21 ശ്ലോകങ്ങളില്‍ എട്ടു തരംവിവാഹങ്ങളെക്കുറിച്ചാണ് പറയുന്നത്.

22-ാം ശ്ലോകംമുതല്‍ ആ എട്ടിന്റെയുംസ്വരൂപത്തെയാണ ്‌വിശദീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ വിശദീകരണം 27-ാം ശ്ലോകത്തിലാണ് തുടരുന്നത്. അതിനിടയിലുള്ള അഞ്ച് ശ്ലോകങ്ങള്‍ സന്ദര്‍ഭവിരോധമുള്ളതിനാല്‍ പ്രക്ഷിപ്തമാണ്. മനുസ്മൃതിയില്‍അഞ്ചാം അധ്യായത്തില്‍ 48 മുതല്‍ 53 വരെശ്ലോകങ്ങളില്‍ മാംസഭക്ഷണത്തെ നിശിതമായി വിമര്‍ശിക്കുന്നത് കാണാം. എന്നാല്‍ അതിനു വിരുദ്ധമായി മാംസഭക്ഷണത്തെ പ്രോത്സാഹിപ്പിക്കു ശ്ലോകങ്ങളും മനുസ്മൃതിയിലുണ്ട്. ഇവയും പ്രക്ഷിപ്തം തന്നെ. ചില മനുസ്മൃതിശ്ലോകങ്ങളുടെ അവസാനം ‘ഇത്യമബ്രവീത് മനു’എന്നെല്ലാംകാണാം. ‘എന്നു മനു പറയുന്നു’എന്നര്‍ഥം.അതിനാല്‍ത്തന്നെ ഇത് മറ്റാരോ എഴുതിയതാണെന്ന് വ്യക്തമാകുന്നു. ഇത് ശൈലീവിരോധത്തിന് ഉദാഹരണമാണ്. പ്രാചീനഭാരതത്തില്‍ മാംസഭക്ഷണശീലം ഉണ്ടായിരുന്നു എന്നു കാണിക്കുവാനുള്ള തത്രപ്പാടില്‍ ചരിത്രകാരനായ ഡി. എന്‍. ഝാ ഇത്തരമൊരു പ്രക്ഷിപ്തശ്ലോകത്തെ ‘ദ മിത്ത് ഓഫ് ദ ഹോളി കൗ’ എന്ന തന്റെവിഖ്യാതമായ ഗ്രന്ഥത്തില്‍പ്രമാണമായി ഉദ്ധരിക്കുന്നുണ്ട്. (‘ദ മിത്ത് ഓഫ് ദ ഹോളി കൗ’, അധ്യായം മൂന്ന്, പേജ് 91)

വേദമാണ് പരമപ്രമാണമെന്ന് അനേകം സ്ഥലങ്ങളില്‍വ്യക്തമാക്കിയ മനുസ്മൃതിയില്‍ എന്നാലിന്ന് വേദവിരുദ്ധമായ ഒട്ടേറെശ്ലോകങ്ങളും കാണാം. ശൂദ്രര്‍ക്കും സ്ത്രീകള്‍ക്കും വേദംചൊല്ലിക്കൂടാ തുടങ്ങിയ മനുസ്മൃതിയിലെ പ്രസ്താവങ്ങള്‍ വേദവിരോധമുള്ളവയും അതിനാല്‍ പ്രക്ഷിപ്തവുമാണ്. കാരണം യജുര്‍വേദത്തില്‍ (26.2)എല്ലാവര്‍ണത്തിലുള്ളവര്‍ക്കും സ്ത്രീക്കും വേദാധ്യയനമാകാം എന്നു നിര്‍ദ്ദേശമുണ്ട്.ഇങ്ങനെ പ്രക്ഷിപ്തങ്ങളോരോന്നും ശാസ്ത്രരീത്യാ നീക്കം ചെയ്യുമ്പോഴാണ് നമുക്ക് മഹര്‍ഷി മനുവിന്റെ യഥാര്‍ഥ ധര്‍മചിന്തയെ മനസ്സിലാവുക, ചുട്ടെരിക്കപ്പെട്ട കൃതിയുടെ തനിസ്വരൂപത്തെ അറിയാനാവുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

പുതിയ വാര്‍ത്തകള്‍

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.