കല്‍പ്പറ്റ: കൊലപാതക കേസ്സിലെ പ്രതി റിമാന്‍ഡിലായിരിക്കെ മരിച്ചു. പുല്‍പ്പള്ളി ശശിമല പള്ളിത്താഴെ ഓലിക്കടവത്ത് രവീന്ദ്രന്‍ (67) ആണ് മരിച്ചത്.
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മകളുടെ ഭര്‍തൃമാതാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഭാര്യ: രാധ. മക്കള്‍: രജീഷ്, രജിത. മരുമക്കള്‍: രേഷ്മ, രമേശന്‍.
















