Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യ അന്ത്യോദയ ട്രെയിന്‍ കേരളത്തില്‍ നിന്ന് തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 11:38 pm IST
in Kerala

റെയില്‍വേയുടെ ആദ്യ അന്ത്യോദയ ട്രെയിനിന്റെ എറണാകുളത്തുനിന്ന് ഹൗറയിലേക്കുള്ള കന്നിയോട്ടം കേന്ദ്ര മന്ത്രി സുരേഷ് പ്രഭു ന്യൂദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: റെയില്‍വേയുടെ ആദ്യ അന്ത്യോദയ ട്രെയിന്‍ എറണാകുളത്തുനിന്ന് ആദ്യ ഓട്ടം തുടങ്ങി. ഹൗറ വരെയാണ് സര്‍വീസ്. കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. വൈകാതെ വേഗത കൂടിയ തേജസ്, ഡബിള്‍ഡക്കര്‍ ഉദയ് ട്രെയിനുകളുടെ സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ദീര്‍ഘനാളായി നിര്‍ദ്ദേശിച്ചിട്ടും കേരളം നടപ്പാക്കാതിരുന്ന കരാറില്‍ ഇപ്പോള്‍ ഒപ്പുവച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ പദ്ധതി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറായതിനാല്‍ കേരളത്തിന്റെ പരാതി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളത്തു നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് ഭൂട്ടാനി, ഡിവിഷണല്‍ എന്‍ജീനയില്‍ രാജേന്ദ്ര കുമാര്‍ മീണ, സീനിയര്‍ ഡിവിഷണല്‍ സിഗ്നല്‍ ആന്‍ഡ് ടെലി കമ്യൂണിക്കേഷന്‍ എന്‍ജിനിയര്‍ പ്രേംചന്ദ് ഹരിജന്‍, ഏരിയ മാനേജര്‍ ആര്‍. ഹരികൃഷ്ണന്‍, സ്റ്റേഷന്‍ മാനേജര്‍ രോഹിത് ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുഴുവന്‍ ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുള്ള അന്ത്യോദയ സൂപ്പര്‍ ഫാസ്റ്റ് എകസ്പ്രസ് ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണു സര്‍വീസ് തുടങ്ങിയത്. ആധുനിക എല്‍എച്ച്ബി കോച്ചുകള്‍ ഉപയോഗിക്കുന്ന ട്രെയിനില്‍ കുടിവെള്ളത്തിനായി എല്ലാ കോച്ചുകളിലും വാട്ടര്‍ ഡിസ്‌പെന്‍സര്‍, കുഷ്യന്‍ സീറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, കൂടുതല്‍ മൊബൈല്‍ ചാര്‍ജര്‍ പോയിന്റുകള്‍, ബയോടൊയ്ലറ്റ് സൗകര്യങ്ങളാണുള്ളത്.

മണിക്കൂറില്‍ 62 കിലോമീറ്റര്‍ ശരാശരി വേഗമുള്ള ട്രെയിന്‍ 38 മണിക്കൂര്‍ കൊണ്ടു ഹൗറയിലെത്തും. തൃശൂര്‍, പാലക്കാട് എന്നിവയാണു കേരളത്തിലെ സ്റ്റോപ്പുകള്‍. ചൊവ്വാഴ്ചകളില്‍ പുലര്‍ച്ചെ 12.25 എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ (22878) ബുധനാഴ്ച ഉച്ചയ്‌ക്ക് 2.50ന് ഹൗറയിലെത്തും. മടക്ക ട്രെയിന്‍ (22877) ശനിയാഴ്ചകളില്‍ വൈകിട്ട് അഞ്ചിന് ഹൗറയില്‍ നിന്നു പുറപ്പെട്ടു തിങ്കളാഴ്ചകളില്‍ രാവിലെ ആറിന് എറണാകുളത്തെത്തും.

ട്രെയിനില്‍ ഭക്ഷണം: സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ക്ക്

കൊച്ചി: സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളെ ട്രെയിനില്‍ ഭക്ഷണ വിതരണത്തില്‍ പങ്കാളികളാക്കുമെന്ന് റെയില്‍ മന്ത്രി സുരേഷ് പ്രഭു. അന്ത്യോദയ ട്രയിനിന്റെ ആദ്യ ഓട്ടം ന്യുദല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ റെയില്‍വേ കാറ്ററിങ് നയം പ്രഖ്യാപിച്ച് മന്ത്രി നടപടി വിശദീകരിച്ചു. പുതിയ നയത്തോടെ ഗുണനിലവാരമുള്ള ഭക്ഷണം യാത്രക്കാര്‍ക്ക് ഉറപ്പാക്കാന്‍ കഴിയും. ഭക്ഷണ സാധനങ്ങള്‍ തയാറാക്കുന്നതില്‍ മേല്‍നോട്ടമില്ലാത്തതാണു ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. ബേസ് കിച്ചണുകളില്‍ യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെയാകും ഇനി ഭക്ഷണം തയാറാക്കി ട്രെയിനുകളിലും സ്റ്റേഷനുകളിലും വിതരണം ചെയ്യുക. ബേസ് കിച്ചണ്‍ വരുന്നതോടെ ഈ മേഖലയില്‍ മുന്‍പരിചയമുള്ള കാറ്ററിങ് ഗ്രൂപ്പുകളെ റെയില്‍വേയിലേക്കു കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വൈകിയോട്ടം മാര്‍ച്ച് വരെ

കൊച്ചി: തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ട്രെയിനുകളുടെ വൈകിയോട്ടം മാര്‍ച്ച് അവസാനത്തോടെ അവസാനിക്കുമെന്ന് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് ഭൂട്ടാനി പറഞ്ഞു. കായംകുളത്തിനും കോട്ടയത്തിനുമിടയില്‍ എട്ട് റെയില്‍വേ മേല്‍പ്പാലങ്ങളുടെയും മാവേലിക്കരയ്‌ക്കും കായംകുളത്തിനുമിടയില്‍ രണ്ട് അടിപ്പാതകളുടെയും നിര്‍മാണം നടക്കുകയാണ്. പാത ഇരട്ടിപ്പിക്കല്‍ ജോലി നടക്കുന്ന സ്ഥലങ്ങളില്‍ വേഗ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണു ട്രെയിനുകളുടെ വൈകിയോട്ടത്തിനു കാരണം.

ഇരട്ടപ്പാതയുടെ പ്രയോജനം ലഭിക്കണമെങ്കില്‍ കോട്ടയം ഭാഗത്ത് ഇരട്ടപ്പാത പൂര്‍ത്തിയാകണം. പാളങ്ങള്‍ മാറ്റി സ്ഥാപിക്കുന്ന ജോലികളും നടക്കുന്നു. ഇതുവരെ 70 കിലോമീറ്റര്‍ പാളം മാറ്റി. മാര്‍ച്ച് അവസാനത്തോടെ ട്രെയിനുകളുടെ വൈകിയോട്ടം കുറയുമെന്നാണു പ്രതീക്ഷ, ഭൂട്ടാനി പറഞ്ഞു.

എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനു റെയില്‍വേയും സംസ്ഥാനവും ചേര്‍ന്നു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. കൂടുതല്‍ ഭൂമിയേറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ നിലവിലുള്ള ഭൂമിയില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നു പരിശോധിക്കും. ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്നു സര്‍വീസ് ആരംഭിക്കാന്‍ ഡെമു ട്രയിന്‍ ലഭിച്ചില്ലെങ്കില്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ചുള്ള സര്‍വീസ് പരിഗണിക്കും. എറണാകുളം ജംക്ഷനിലെ ഒന്ന്, ആറ് പ്ലാറ്റ്‌ഫോമുകളില്‍ പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും. ശുചിമുറി കോംപ്ലക്‌സിനു പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.