കൊല്‍ക്കത്ത: ഗൂര്‍ഖാ മുക്തി മോര്‍ച്ച തലവന്‍ ബിമല്‍ ഗുരുങ്ങിന്റെ ഡാര്‍ജിലിങ്ങിലെ വീട്ടില്‍ നിന്ന് അമ്പും വില്ലുമുള്‍പ്പെടെ വന്‍ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ചില പാര്‍ട്ടിപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മോര്‍ച്ചയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അനിശ്ചിതകാല സമരം നാലാം ദിനം പിന്നിട്ട സാഹചര്യത്തിലാണ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ്.
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡാര്‍ജിലിങ്ങില്‍ അനിശ്ചിതകാല സമരം തുടങ്ങിയതായി ഗൂര്‍ഖാ മുക്തി മോര്‍ച്ച കേന്ദ്രകമ്മിറ്റി അറിയിച്ചു. വനവാസികളളുടെ പരമ്പരാഗത കായികവിനോദമാണ് അമ്പെയ്‌ത്ത്. ഈ പരമ്പരാഗത ഉപകരണങ്ങളാണെന്നും ഗുരുങ് പ്രതികരിച്ചു.
















