സാധ്വി ജയശ്രീ ഗിരി
അഹമ്മദാബാദ്: സ്വര്‍ണ്ണവ്യാപാരിയില്‍ നന്ന് അഞ്ച് കോടി രൂപ തട്ടിച്ച കേസിലെ പ്രതി സാധ്വി ജയശ്രീ ഗിരി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ഹിമാലയ മാളില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.
ഇവരെ കൊണ്ടുപോയ പോലീസുകാരി ബാഹുബലി കാണാന്‍ കയറി. മറ്റൊരു പോലീസുകാരന്‍ തിയറ്ററിന് പുറത്ത് കറങ്ങി നടക്കുകയും ചെയ്തു.
അസുഖം മൂലം സാധ്വിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് കൊണ്ടുപോയത്. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിന് സാധ്വിക്കെതിരെ കേസെടുത്തു. ഡ്യൂട്ടിയില്‍ വിഴ്ചവരുത്തിയതിന് കോണ്‍സ്റ്റബിള്‍ ജയന്തിഭായി, വനിതാ കോണ്‍സ്റ്റബിള്‍ ബെല്‍ബെന് എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
















