ന്യൂദൽഹി: ട്വന്റി ട്വന്റി ബ്ലൈന്റ് ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീംഅംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു.എല്ലാവർക്കും പ്രചോദനം നൽകുന്ന കാര്യമാണ് ലോകകപ്പ് വിജയത്തിലൂടെ ടീമംഗങ്ങൾ തെളിയിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി . ടീമിന് ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ടീം അംഗങ്ങളുടെ ഏകാഗ്രതയെയും വിശേഷനൈപുണ്യത്തെയും പ്രകീർത്തിച്ച അദ്ദേഹം അവരുടെ പ്രവൃത്തിദിവ്യംഗരുൾപ്പെടെദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രചോദനമാണെന്നും പറഞ്ഞു.
കൈയൊപ്പിട്ട ഒരു ക്രിക്കറ്റ് ബാറ്റും ബോളും പ്രധാനമന്ത്രിയുടെ പേര് ആലേഖനം ചെയ്ത ടീം ജേഴ്‌സിയും ടീം അംഗങ്ങൾ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. പ്രധാനമന്ത്രി കൈയ്യൊപ്പിട്ട ഒരു ബാറ്റുംബോളും ടീം അംഗങ്ങൾക്ക് തിരിച്ചും സമ്മാനിച്ചു.
















