പി. പരമേശ്വരന്റെ നവതിയാഘോഷസമിതിയുടെ കാര്യാലയം കോണ്‍വന്റ് ജംഗ്ഷനില്‍ അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: പി. പരമേശ്വരന്‍ നയിച്ച പാതയിലൂടെയാണ് സ്വയംസേവകര്‍ മുന്നോട്ട് പോകേണ്ടതെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാര്‍. പരമേശ്വരന്‍ നവതിയാഘോഷ സമിതി കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്നേപ്പോലെ നിരവധി സ്വയംസേവകരെ വളര്‍ത്തിയെടുത്ത ശേഷമാണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷത്തെ നവതിയാഘോഷം അടുത്ത മാസം ആരംഭിക്കും. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍, നവതിയാഘോഷ കമ്മിറ്റി പ്രസിഡന്റ് ശിവപ്രസാദ്, കണ്‍വീനര്‍ എന്‍.സി. ഇന്ദുചൂഢന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















