പൂനെ: കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുളള ഓര്‍ഡനന്‍സ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു തൊഴിലാളികള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നു രാവിലെയാണ് സംഭവം.
അശോക് കാശിനാഥ് ദുബല്‍ (52) മരിയ റോക് (48) എന്നിവരാണ് മരിച്ചത്. ഓര്‍ഡനന്‍സ് ഫാക്ടറിക്ക് തൊട്ടടുത്തു താമസിച്ചിരുന്നവരായിരുന്നു ഇവര്‍.
സ്‌ഫോടകവസ്തുക്കള്‍ മാറ്റിക്കൊണ്ടിരിക്കവെ 9.15നും 9.30നും ഇടയിലാണ് അപകടമുണ്ടായതെന്നു കരുതുന്നു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
















