ഗുര്‍മെഹര്‍ കൗറിനെതിരെ ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജും ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്. ക്യാമ്പസിലെ പ്രശ്‌നത്തിന്റെ പേരില്‍ ഗുര്‍മെഹറിനെ പിന്തുണക്കുന്നവര്‍ പാകിസ്താന്‍ അനുകൂലികളാണെന്നും ഇത്തരക്കാരെ രാജ്യത്ത് നിന്നും പുറത്താക്കുകയാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഗിലില്‍ വീരമൃത്യുവരിച്ച ജവാന്റെ മകള്‍ എന്ന ബ്രാന്‍ഡില്‍ വിദ്യാര്‍ഥിനി പാക് അനുകൂല പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നതെന്നും വിജ് ചൂണ്ടിക്കാട്ടി. ഗുര്‍മെഹര്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത് പ്രശ്‌നങ്ങളെ രാഷ്‌ട്രീയവല്‍ക്കരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ഈ പെണ്‍കുട്ടിയെ ആരോ രാഷ്‌ട്രീയ ചട്ടുകമാക്കുകയാണെന്ന് ചലച്ചിത്രതാരം രണ്‍ദീപ് ഹൂഡയും ട്വിറ്ററിലൂടെ ആരോപിച്ചു.
അച്ഛന്റെ സംഭാവനകളെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുത്: യോഗേശ്വര്‍ ദത്ത്
താന്‍ ഗുല്‍മെഹറിന് എതിരല്ലെന്നും എന്നാല്‍ തങ്ങളിരുവര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടാണ് ഉളളതെന്നും ഗുസ്തി താരം യോഗേശ്വര്‍ ദത്ത് വ്യക്തമാക്കി. ഗുല്‍മെഹറിനെ വിമര്‍ശിച്ചതിന് സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് യോഗേശ്വര്‍ ഇരയായിരുന്നു. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യുന്നത് വലിയ കാര്യമാണെന്നും എന്നാല്‍ പിതാവിന്റെ സംഭാവനകളെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി കൗര്‍ ഉപയോഗിക്കരുതെന്ന ഉപദേശവും അദ്ദേഹം നല്‍കി.
എല്ലാത്തിനും ഉപരിയായി രാജ്യതാത്പര്യം ഉയര്‍ത്തിപ്പിടിക്കണം. എന്നാല്‍ കൗറിന്റെ ഈ പ്രവൃത്തിയെ അഡോള്‍ഫ് ഹിറ്റ്‌ലറോടും ഒസാമ ബിന്‍ ലാദനോടും താരതമ്യപ്പെടുത്തിയതിനാണ് യോഗേശ്വര്‍ ദത്തിനെ സാമൂഹ്യ മാധ്യമങ്ങള്‍ ട്രോളിയത്. രാംജാസ് കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്നാണ് ഗുല്‍മെഹര്‍ എബിവിപിയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങിയത്.
കേന്ദ്രമന്ത്രി കിരണ്‍ റിജിജു, ബി.ജെ.പി എം പി പ്രതാപ് സിന്‍ഹ, ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡ എന്നിവര്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസം മുന്‍ ക്രിക്കറ്റ് താരം സേവാഗും പെണ്‍കുട്ടിക്കെതിരെ രംഗത്ത് വന്നിരുന്നു.
















