ഗുര്‍മെഹര്‍ ചെറിയ കുട്ടിയാണെന്നും ആരോ അവളെ ഉപയോഗിക്കുകയാണെന്നും കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. ഗുര്‍മെഹറിന്റെ മനസില്‍ കാലുഷ്യം വിതച്ചത് ആരാണെന്നും അദ്ദേഹം ചോദിച്ചു.
തന്റെ മകള്‍ വഴി തെറ്റിയതില്‍ സൈനികനായിരുന്ന അവളുടെ അച്ഛന്റെ ആത്മാവ് വിലപിക്കുന്നുണ്ടാകുമെന്ന് റിജിജു പ്രതികരിച്ചു. ഇപ്പോള്‍ ഗുര്‍മെഹറിനെ പറ്റിയുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും രക്തസാക്ഷികളുടെ മരണങ്ങള്‍ രാജ്യത്തെ ഇടതുപക്ഷക്കാര്‍ ആഘോഷിക്കുകയാണെന്നും കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു.
ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടായ കാലത്തും രാജ്യത്തെ ഇടതുപക്ഷക്കാര്‍ പിന്തുണച്ചത് ചൈനയെ മാത്രമാണ്. രാജ്യത്തെ യുവജനങ്ങളെ അവര്‍ വഴിതെറ്റിച്ചു. ഒരു സൈനികന്റെ വീഡിയോയും റിജിജു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാം രാജ്യത്തെ സുരക്ഷിതമാക്കാന്‍ വേണ്ടി പോരാടുകയാണ്. മാവോവാദികളോടും ഭീകരരോടുമാണ് പോരാട്ടം.
ഇന്ത്യയില്‍ ജീവിച്ച് കൊണ്ട് നാം ഇന്ത്യയ്‌ക്ക് മൂര്‍ദാബാദ് വിളിക്കുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് നാം വിഷമിക്കാന്‍ പാടില്ല. എന്നാല്‍ അഫ്‌സല്‍ഗുരുവിന് വേണ്ടി മുദ്രാവാക്യം മുഴങ്ങുമ്പോള്‍ വേദനയുണ്ട്.- റിജിജു പറഞ്ഞു
















