ന്യൂദൽഹി: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ സച്ചിനോട് താരതമ്യം ചെയ്ത് ബ്രയാൻ ലാറ. കോഹ്‌ലിയുടെ ട്വന്റി20 ഫോര്‍മാറ്റിലെ കളിമികവ് മറ്റു ഫോര്‍മാറ്റുകളിലേക്കും തുടരുകയാണെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറോളം ഉയരാന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവരില്ലെന്ന് ലാറ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
എല്ലാ ഫോര്‍മാറ്റുകളിലും കോഹ്‌ലി മിടുക്കനാണ്. സമാനതകളില്ലാത്ത കളിക്കാരന്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഉയരാന്‍ കോഹ്‌ലി സാധിക്കും. കോഹ്‌ലിയുടെ മികച്ച ഇന്നിങ്സുകള്‍ വരാനിരിക്കുന്നതേയുള്ളൂ. ഇന്ത്യക്കാര്‍ക്ക് ക്യാപ്റ്റനില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും ലാറ പറഞ്ഞു.
ട്വന്റി20യിലെ അസാമാന്യ മികവ് കോഹ്‌ലിയെ മറ്റു ഫോര്‍മാറ്റുകളിലും അജയ്യനാക്കി മാറ്റുമെന്ന് ലാറ പ്രവചിക്കുന്നു. എല്ലാ ഫോര്‍മാറ്റുകളും മാറിവരികയാണ്. മുന്‍പത്തേതിനേക്കാള്‍ ബാറ്റ്സ്മാന്‍മാര്‍ കൂടുതല്‍ കരുത്തരാകുന്നുണ്ട്. പ്രത്യേകിച്ചും ട്വന്റി20 ഫോമര്‍മാറ്റല്‍.ട്വന്റി20 മത്സങ്ങള്‍ ബാറ്റ്സ്മാന് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നുണ്ടെന്നും ലാറ പറഞ്ഞു.
ട്വന്റി20 ഫോര്‍മാറ്റില്‍ ലോകത്തെ ഏറ്റവും മികച്ച ശരാശരിയുള്ള കളിക്കാരനാണ് കോലി. 53.40 ആണ് കോലിയുടെ ശരാശരി. തൊട്ടടുത്തള്ള ജോയ് റൂട്ടിനെക്കാള്‍ (40.33) ഏറെ മുന്നിലാണ് കോഹ്‌ലിയുടെ സ്ഥാനം.
















