Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റോണോ മാജിക്കില്‍ റയലിന് സമനില

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 12:30 pm IST
in Sports

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന് അപ്രതീക്ഷിത സമനില. ലാസ് പല്‍മാസിനെതിരായ കളിയില്‍ തോല്‍വി മുന്നില്‍ക്കണ്ട റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് സമനില പിടിച്ചുവാങ്ങിയത്. മൂന്നു മിനിറ്റിനിടെയായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. 85-ാം മിനിറ്റുവരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷമായിരുന്നു റോണോ മാജിക്ക് സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ കണ്ടത്. കളിയുടെ 47-ാം മിനിറ്റില്‍ സൂപ്പര്‍താരം ഗരെത്ത് ബെയ്ല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം റയല്‍ പത്തുപേരുമായാണ് കളിച്ചത്.

ആവേശകരമായ പോരാട്ടത്തിന്റെ 36-ാം സെക്കന്റില്‍ തന്നെ റയല്‍ മൊറാട്ടയിലൂടെ എതിര്‍ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാല്‍ എട്ടാം മിനിറ്റില്‍ ഇസ്‌കോയിലൂടെ റയല്‍ ലീഡ് നേടിയപ്പോള്‍ അനായാസം അവര്‍ വിജയം നേടുമെന്ന് തോന്നിച്ചു.

മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്ത് ഇസ്‌കോയ്‌ക്ക് ലഭിക്കുമ്പോള്‍ പല്‍മാസ് താരങ്ങള്‍ ഓഫ് സൈഡിന് വേണ്ടി വാദിക്കുകയായിരുന്നു. പന്ത് കിട്ടിയ ഇസ്‌കോ ഒന്ന് മുന്നേറിയശേഷം പായിച്ച ഷോട്ട് അനായാസം വലയില്‍ കയറി. ലീഡ് നേടിയ റയലിന്റെ ആഹ്ലാദം രണ്ട് മിനിറ്റുകൊണ്ട് അവസാനിച്ചു. ഡേവിഡ് സിമോണിന്റെ പാസില്‍ നിന്ന് ടാന പല്‍മാസിന്റെ സമനില ഗോള്‍ കണ്ടെത്തി. പിന്നീട് ഇരുടീമുകളും ഉജ്ജ്വലമായി പൊരുതിയെങ്കിലും ഗോള്‍ പിറക്കാതിരുന്നതോടെ ആദ്യ പകുതി 1-1 എന്ന നിലയില്‍.

രണ്ടാം പകുതിയിലും ഇരുടീമുകളും വാശിയേറിയ പോരാട്ടമാണ് നടത്തിയത്. എന്നാല്‍ 47-ാം മിനിറ്റില്‍ ഗെയ്ല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് റയലിന് തിരിച്ചടിയായി. 55-ാം മിനിറ്റില്‍ പല്‍മാസിന് പെനാല്‍റ്റി. റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ബോക്‌സിനുള്ളില്‍ വച്ച് പന്ത് കൈകൊണ്ട് തൊട്ടതിനാണ് സ്‌പോട്ട് കിക്ക്. വിയേറ എടുത്ത കിക്കിന് എതിര്‍വശത്തേക്ക് ചാടിയ റയല്‍ ഗോളി കെയ്‌ലര്‍ നവാസ് പന്ത് കാലുകൊണ്ട് തട്ടിപുറത്താക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പല്‍മാസ് 2-1ന് മുന്നില്‍. മൂന്നുമിനിറ്റിനുശേഷം പല്‍മാസ് വീണ്ടും ലീഡ് ഉയര്‍ത്തി.

ബോട്ടെങ്ങാണ് ഇത്തവണ ലക്ഷ്യം കണ്ടത്. പ്രതിരോധം മറന്ന് കളിച്ചതിനുള്ള ശിക്ഷയായി റയലിന് ഈ ഗോള്‍. രണ്ട് ഗോളിന് പിന്നിലായതോടെ കരിം ബെന്‍സേമയും റോഡ്രിഗസും പകരക്കാരുടെ വേഷത്തില്‍ കളത്തിലെത്തി. ഇത് റയലിന് ഗുണം ചെയ്തു. എങ്കിലും 85-ാം മിനിറ്റ് വരെ റയല്‍ 3-1ന് പിന്നില്‍. പല്‍മാസ് വിജയം ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്ത നിമിഷം. തൊട്ടടുത്ത മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഷോട്ട് ലാസ് പല്‍മാസിന്റെ ഡാനി ബോക്‌സിനുള്ളില്‍ വച്ച് കൈകൊണ്ട് തടുത്തതിന് റയലിന് പെനാല്‍റ്റി. കിക്കെടുത്ത ക്രിസ്റ്റിയാനോക്ക് ലക്ഷ്യം പിഴച്ചില്ല (2-3). മൂന്നുമിനിറ്റിനുശേഷം ജെയിംസ് റോഡ്രിഗസ് എടുത്ത കോര്‍ണര്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ക്രിസ്റ്റിയാനോ വലയിലെത്തിച്ചപ്പോള്‍ റയലിന് സ്വന്തമായത് വിജയത്തോളം പോന്ന സമനില. നാളെ നടക്കുന്ന എവേ മത്സരത്തില്‍ ഐബറാണ് റയലിന്റെ എതിരാളികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

Main Article

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

Article

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

പുതിയ വാര്‍ത്തകള്‍

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.