Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലിയോണിന്റെ ‘എട്ട’ടി കോഹ്‌ലിക്കൂട്ടം വീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 06:14 am IST
in Sports

ഇന്ത്യന്‍ നിരയില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ലോകേഷ് രാഹുലിന്റെ ബാറ്റിങ്

ബെംഗളൂരു: കറക്കി വീഴ്‌ത്താന്‍ സ്പിന്‍ പിച്ചൊരുക്കിയ ഇന്ത്യക്ക് വീണ്ടും തകര്‍ന്നു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ ഇന്ത്യ പുറത്തായത് 189 റണ്‍സിന്. 71.2 ഓവര്‍ മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്‌സ് നീണ്ടത്. ഈ ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ രാഹുലിനെയും ഇഷാന്ത് ശര്‍മ്മയെയും ലിയോണ്‍ മടക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്ങ്‌സിന് വിരാമമായി. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്ങ്‌സിലാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടക്കാതിരുന്നത്.

പൂനെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒക്കീഫെയായിരുന്നു ഇന്ത്യയുടെ അന്തകനായതെങ്കില്‍ ഇന്നലെ ആളൊന്നു മാറി എന്നു മാത്രം. സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ മാസ്മരിക ബൗളിങ്ങാണ് ഇന്ത്യന്‍ ബാറ്റിങ്ങ് നിരയെ പിച്ചിച്ചീന്തിയത്. കരിയറിലെ ഏറ്റവും മികച്ച ബൗളിങ്ങ് നടത്തിയ ലിയോണിന് മുന്നില്‍ മുട്ടിടിച്ച് വീണത് എട്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരാണ്. 22.2 ഓവറില്‍ വെറും 50 റണ്‍സ് വിട്ടുനല്‍കിയായിരുന്നു പന്തുകൊണ്ട് ലിയോണിന്റെ താണ്ഡവം. അതായത് ടെസ്റ്റില്‍ ഒരു ഓസ്‌ട്രേലിയക്കാരന്റെ രണ്ടാമത്തെ മികച്ച പ്രകടനം. ഒപ്പം ഇന്ത്യയില്‍ വെച്ച് ഒരു വിദേശ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനവും. 1996-ല്‍ ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്‌നറാണ് ടെസ്റ്റില്‍ ഇതിന് മുമ്പ് ഇന്ത്യയില്‍ വെച്ച് മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍. ക്ലൂസ്‌നര്‍ എട്ട് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും 64 റണ്‍സ് വിട്ടുകൊടുത്തിരുന്നു. മറ്റൊരു റെക്കോര്‍ഡും ലിയോണ്‍ സ്വന്തമാക്കി. ഇന്നലത്തെ പ്രകടനത്തോടെ ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തുന്ന ഓസീസ് താരമെന്ന റെക്കോര്‍ഡാണ് താരത്തിന് സ്വന്തമായത്. 12 മല്‍സരങ്ങളില്‍നിന്ന് 52 വിക്കറ്റ് വീഴ്‌ത്തിയ ബ്രെറ്റ് ലീയുടെ റെക്കോര്‍ഡാണ് ലയോണ്‍ മറികടന്നത്. ലയോണിന്റെ വിക്കറ്റ് നേട്ടം 57 ആയി.

205 പന്തുകളില്‍ നിന്ന് 90 റണ്‍സെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ മികച്ച പ്രകടനമില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 പോലും കടക്കുകയില്ലായിരുന്നു. ഫൂട്ട് വര്‍ക്കിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്തവരെപോലെ കളിച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അല്ലാതെ ലിയോണ്‍ അപാരമായ ടേണ്‍കൊണ്ട് നേടിയതൊന്നുമല്ല വിക്കറ്റുകള്‍ ഫ്രണ്ട് ഫൂട്ടില്‍ കളിക്കേണ്ട പന്തുകള്‍ േപാലും ബാക്ക് ഫൂട്ടില്‍ കളിച്ചതും താളം തെറ്റിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 40 റണ്‍ എന്ന നിലയില്‍. 23 റണ്‍സുമായി ഡേവിഡ് വാര്‍ണറും 15 റണ്ണുമായി റെന്‍ഷോയും ക്രീസില്‍.

ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ രണ്ടു മാറ്റങ്ങളുമായാണ് ബംഗളുരുവില്‍ കളിക്കാന്‍ ഇറങ്ങിയത്. തോള്‍ വേദനയെ തുടര്‍ന്ന് പിന്മാറിയ മുരളി വിജയ്—ക്ക് പകരം അഭിനവ് മുകുന്ദ് ഓപ്പണറായി എത്തി. ജയന്ത് യാദവിന് പകരം കരുണ്‍ നായര്‍ ടീമിലെത്തി. ബാറ്റിങ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരുണ്‍ നായരെ ടീമിലെടുത്തത്. രാഹുല്‍ കഴിഞ്ഞാല്‍ 26 റണ്‍സെടുത്ത കരുണാണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ്‌സ്‌കോറര്‍.

നേരത്തെ ടോസിന്റെ ഭാഗ്യം കോഹ്‌ലിയെ തുണച്ചെങ്കിലും അതൊന്നും ഗുണം ചെയ്തില്ല. മുരളി വിജയിക്ക് പകരം ക്രീസിലെത്തിയ അഭിനവ് മുകുന്ദ് എട്ട് പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങിയതോടെ ഇന്ത്യന്‍ തകര്‍ച്ചയും തുടങ്ങി. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ രാഹുലിനൊപ്പം പൂജാര ചേര്‍ന്നതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 72 റണ്‍സായപ്പോള്‍ 61 റണ്‍സിന്റെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. 17 റണ്‍സെടുത്ത പൂജാരയെ ഹാന്‍ഡ്‌സ്‌കോംപിന്റെ കൈകളിലെത്തിച്ച് നഥാന്‍ ലിയോണ്‍ ഇന്ത്യന്‍ തകര്‍ച്ചക്ക് തുടക്കമിട്ടു. അടുത്ത ഊഴം നായകന്റെ. 12 റണ്‍സുമായി വിക്കറ്റിന് മുന്നില്‍ കുടുങ്ങി കോഹ്‌ലി മടങ്ങിയതോടെ 3ന് 88 എന്ന നിലയില്‍. അടുത്ത ഉൗഴം കുംബ്ലെയുടെയും കോഹ്‌ലിയുടെയും മാനസപുത്രന്‍ രഹാനയുടെത്.

17 റണ്‍സെടുത്ത രഹാനെയെ ലിയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ് സ്റ്റമ്പ് ചെയ്തു. സ്‌കോര്‍ 4ന് 118. തുടര്‍ന്ന് രാഹുലും മലയാളി താരം കരുണ്‍ നായരും ചേര്‍ന്ന് ഇന്നിങ്ങ്‌സ് ശരിയാക്കാന്‍ ശ്രമിച്ചെങ്കിലും ഈ കൂട്ടുകെട്ടിനും ഏറെ ആയുസ്സുണ്ടായില്ല. 26 റണ്‍സെടുത്ത കരുണ്‍ നായരെ ഒക്കീഫെ മടക്കി. പിന്നീട് ചടങ്ങു തീര്‍ക്കല്‍ മാത്രമായിരുന്നു നടന്നത്. ലിയോണിന്റെ പന്തില്‍ ഒന്നിന് പുറകെ ഒന്നായി ബാറ്റ്‌സ്മാന്മാര്‍ മടക്കഘോഷയാത്ര നടത്തിയപ്പോള്‍ അവസാന അഞ്ച് വിക്കറ്റുകള്‍ വീണത് 33 റണ്‍സിനിടെ.

തുടര്‍ന്ന് ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയയുടെ ഒരു വിക്കറ്റ് വീഴ്‌ത്താന്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല.

സ്‌കോര്‍ബോര്‍ഡ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ്: കെ.എല്‍. രാഹുല്‍ സി റെന്‍ഷോ ബി ലിയോണ്‍ 90, അഭിനവ് മുകുന്ദ് എല്‍ബിഡബ്ല്യു ബി സ്റ്റാര്‍ക്ക് 0, പൂജാര സി ഹാന്‍ഡ്‌സ്‌കോംപ് ബി ലിയോണ്‍ 17, വിരാട് കോഹ്‌ലി എല്‍ബിഡബ്ല്യു ബി ലിയോണ്‍, അജിന്‍ക്യ രഹാനെ സ്റ്റമ്പ്ഡ് വെയ്ഡ് ബി ലിയോണ്‍ 17, കരുണ്‍ നായര്‍ സ്റ്റമ്പ്ഡ് വെയ്ഡ് ബി ഒക്കീഫെ 26, ആര്‍. അശ്വിന്‍ സി വാര്‍ണര്‍ ബി ലിയോണ്‍ 7, സാഹ സി സ്മിത്ത് ബി ലിയോണ്‍ 1, ജഡേജ സി സ്മിത്ത് ബി ലിയോണ്‍ 3, ഉമേഷ് യാദവ് നോട്ടൗട്ട് 0, ഇഷാന്ത് ശര്‍മ്മ സി ഹാന്‍ഡ്‌സ്‌കോംപ് ബി ലിയോണ്‍ 0, എക്‌സ്ട്രാസ് 16, ആകെ 71.2 ഓവറില്‍ 189ന് എല്ലാവരും പുറത്ത്.

വിക്കറ്റ് വീഴ്ച: 1-11, 2-72, 3-88, 4-118, 5-156, 6-174, 7-178, 8-188, 9-189, 10-189.

ബൗളിങ്: സ്റ്റാര്‍ക്ക് 15-5-39-1, ഹേസല്‍വുഡ് 11-2-42-0, ഒക്കീഫെ 21-5-40-1, മിച്ചല്‍ മാര്‍ഷ് 2-0-2-0, നഥാന്‍ ലിയോണ്‍ 22.2-4-50-8.

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്ങ്‌സ്

വാര്‍ണര്‍ നോട്ടൗട്ട് 23, റെന്‍ഷോ നോട്ടൗട്ട് 15, എക്‌സ്ട്രാസ് 2, ആകെ വിക്കറ്റ് നഷ്ടപ്പെടാതെ 40.

ബൗളിങ്: ഇഷാന്ത് ശര്‍മ്മ 5-0-8-0, ഉമേഷ് യാദവ് 4-1-16-0, അശ്വിന്‍ 6-0-11-0, ജഡേജ 1-0-5-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

Main Article

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

Article

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

പുതിയ വാര്‍ത്തകള്‍

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.