ഗാന്ധിനഗര്‍: കേരളത്തില്‍ നടക്കുന്ന മാര്‍ക്സിസ്റ്റ് ആക്രമണത്തിനെതിരെ ഗുജറാത്തിലെ സബര്‍മതിയിലും പ്രതിഷേധം. ഗാന്ധിജി തന്റെ ജീവിതത്തിലെ 12 വര്‍ഷങ്ങള്‍ ചെലവഴിച്ച, സ്വാതന്ത്ര്യസമരത്തിലെ സുപ്രധാന നാഴികകല്ലായ ദണ്ഡിയാത്ര ആരംഭിച്ച സബര്‍മതി ആശ്രമത്തിനു സമീപം കലക്ട്രറ്റിനു മുന്നില്‍ നടന്ന ധര്‍ണയില്‍ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുത്തു.
കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരാല്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും അക്രമങ്ങള്‍ക്കെതിരായ മുദ്രാവാക്യങ്ങളും ആലേഖനം ചെയ്ത പ്ലക്കാര്‍ഡും പിടിച്ച് നിരവധി യുവതി യുവാക്കള്‍ പ്രതിഷേധിക്കാനെത്തി. ലോകതന്ത്ര രക്ഷാ മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു ധര്‍ണ്ണ.
അയ്യായിരത്തോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഗുജറാത്ത് മുന്‍ ആര്‍എസ്എസ് പ്രാന്തപ്രചാരക് സുരേഷ് ഭായി, കര്‍ണാവതി മഹാനഗര്‍ സഹകാര്യവാഹ് മകന്‍ഭായി പട്ടേല്‍, ഗുജറാത്ത് പത്രിക ചീഫ് എഡിറ്റര്‍ വിഷ്ണുഭായി പാണ്ഡ്യ, എസ്എന്‍ഡിപി ഗുജറാത്ത് പ്രസിഡന്റ് ടിആര്‍എസ് ധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഹരിദ്വാര്‍ മിത്രമണ്ഡലം ചെയര്‍മാന്‍ ഹരി.പി നായര്‍ ഉള്‍പ്പെടെ വിവിധ മലയാളി സംഘടനാ നേതാക്കളും ധര്‍ണയ്‌ക്കെത്തി
















