കൊച്ചി: ഒരു വര്‍ഷത്തോളമായി യെമനില്‍ തീവ്രവാദികളുടെ പിടിയിലകപ്പെട്ട ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എറണാകുളം വൈറ്റില സ്വദേശി എംവി.മാത്യുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
സമാനമായ സംഭവങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉചിതമായ നടപടി സ്വീകരിച്ചപ്പോള്‍ ഫാ. ടോം ഉഴുന്നാലിന്റെ കാര്യത്തില്‍ വിവേചനം കാട്ടുന്നെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പൊതുജനങ്ങളുടെ സംശയം ദുരീകരിക്കാന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടു നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
















