Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗ വിഘ്‌നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 03:32 pm IST
inSamskriti

സാധനാ പാദത്തില്‍ ക്രിയായോഗത്തെ കുറിച്ചും, അതിന്റെ ഗുണഫലങ്ങളെക്കുറിച്ചും പറഞ്ഞശേഷം പതഞ്ജലി മഹര്‍ഷി യോഗ വിഘ്‌നങ്ങളെ (പഞ്ചക്ലേശങ്ങള്‍) കുറിച്ച് പ്രതിപാദിക്കുന്നു.

അവിദ്യാളസ്മിതാ രാഗദ്വേഷാഭിനിവേശാഃ പഞ്ചക്ലേശാഃ

(പാ.യോ.സൂത്രം: 2:3)

അവിദ്യ, അസ്മിത, രാഗം, ദ്വേഷം അഭിനിവേശം ഇവയെ ക്ലേശങ്ങള്‍ അഥവാ യോഗ വിഘ്‌നങ്ങള്‍ എന്നു പറയുന്നു. ഈ അഞ്ചും ജീവിതത്തില്‍ നമുക്ക് ക്ലേശങ്ങളെ മാത്രം തരുന്നതിനാല്‍ ഇവയെ പഞ്ചക്ലേശങ്ങള്‍ എന്നുപറയുന്നു. എല്ലാ ക്ലേശങ്ങളും ദുഃഖകാരണങ്ങളാണ് മോക്ഷം ആഗ്രഹിക്കുന്നവര്‍ ക്ലേശങ്ങളെ അതിജീവിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും യോഗികള്‍.

ജീവിതം എന്നാല്‍ ആത്മാവിന്റെ ഈശ്വരങ്കലേക്കുള്ള യാത്രയാണ്. യാത്ര ചെയ്യുന്നത് ശരീരത്തിലിരുന്നുകൊണ്ടും. മരണം യാത്രാന്ത്യവും. യാത്ര ലക്ഷ്യത്തില്‍ എത്തിയില്ലെങ്കില്‍ യാത്രയ്‌ക്ക് പറ്റിയ മറ്റുവാഹനം തിരഞ്ഞെടുത്ത് (ശരീരം) ആത്മാവ് യാത്ര തുടരുന്നു. ഈ യാത്രയിലെ വിഘ്‌നങ്ങളെയാണ് ക്ലേശങ്ങള്‍ എന്നുപറയുന്നത്.

നമ്മെ പ്രകൃതിയുമായി ബന്ധിപ്പിച്ച് താല്‍ക്കാലിക സുഖങ്ങളില്‍ മോഹിപ്പിച്ച് ഈലോകത്തുനിന്നും വിട്ടുപോകാന്‍ കഴിയാത്ത കെട്ടുപാടുകള്‍ നമുക്കുണ്ടാക്കിയിരുന്നത് ക്ലേശങ്ങളാണ്. പുരുഷാര്‍ത്ഥങ്ങളില്‍ ‘കാമം’ എന്നതിനെ വിശേഷിപ്പിച്ചിരിക്കുന്നു. മോക്ഷം ആഗ്രഹിക്കുന്നവര്‍ കാമനകളെ ഉപേക്ഷിക്കണം. കാമനകളെ ഉപേക്ഷിക്കുകയെന്നാല്‍ മനസ്സിന്റെ മോഹവലയത്തില്‍നിന്നും പുറത്തുകടക്കാന്‍ നമുക്ക് കഴിയണം.

നമ്മുടെ ഉള്ളില്‍ത്തന്നെയുള്ള ത്രിഗുണാദി ജനങ്ങളുമായി ചേര്‍ന്ന ക്ലേശങ്ങള്‍ ചിത്തത്തെ ഭോഗമയമാക്കുന്നു. ഈ മായയില്‍ ഭോഗാദി സുഖങ്ങളില്‍പ്പെട്ടുപോകുന്ന മനസ്സിന് സുഖം നഷ്ടപ്പെടുന്നു അഥവാ ആത്മാവിനെ പ്രതിഫലിപ്പിക്കുവാന്‍ കഴിയാതെ വരുന്നു. ആത്മാവ് സത് ചിതാ നന്ദ സ്വരൂപം ആണ്. ആത്മാവിന് ദുഃഖമോ നാശമോ ഇല്ല.

അവിദ്യകൊണ്ട് ആത്മാവ് മൂടപ്പെടുന്നതിനാല്‍ നമുക്ക് ആനന്ദത്തെ അനുഭവിക്കുവാന്‍ കഴിയുന്നില്ല. ആനന്ദത്തിന് വിഘ്‌നങ്ങളായ ഈ ക്ലേശങ്ങളെ ഓരോന്നിനെയും വിശദമായി മനസ്സിലാക്കിയാല്‍ മാത്രമാണ് നമുക്ക് ജീവന്‍മുക്തി ഉണ്ടാവുക. തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍ ഇവയെക്കുറിച്ച് എന്താണ് മഹര്‍ഷി പ്രതിപാദിച്ചിരിക്കുന്നത് എന്നു നോക്കാം.

അവിദ്യാ ക്ഷേത്രമുത്തരേഷാം

പ്രസുപ്തതനു വിച്ഛിന്നോദാരാണാം.

(പാ.യോ.സൂ-2:4)

പൂര്‍വ ജന്മാര്‍ജ്ജിതമായ കര്‍മ്മഫലങ്ങളുടെ ഭാഗമായി നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ക്ലേശ സംസ്‌കാരങ്ങള്‍ അനുകൂല സാഹചര്യത്തില്‍ പ്രകാശിക്കുകയും അത് നമുക്ക് ദുഃഖത്തെ ഉണ്ടാക്കുകയും ചെയ്യുന്നു. നമ്മുടെ ഉള്ളില്‍ ഏതൊക്കെ രൂപത്തിലാണ് ക്ലേശബീജങ്ങള്‍ നിലനില്‍ക്കുന്നത് എന്നും ഈ ശ്ലോകത്തില്‍ കാണാന്‍ സാധിക്കും.

1) പ്രസുപ്തം:- കാര്യം നടത്താനുള്ള സാമര്‍ത്ഥ്യം ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന അവസ്ഥ. വിത്തിന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുകയും അനുകൂല സാഹചര്യത്തില്‍ വിത്ത് വടവൃക്ഷമായി മാറുകയും ചെയ്യുന്ന അഥവാ ബാല്യത്തില്‍ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കാമവാസനകള്‍ യൗവ്വനകാലത്തില്‍ പ്രകടമാകുന്ന അവസ്ഥ.

2) തനു:- സംസ്‌കാര രൂപത്തില്‍ ഇരിക്കുന്നവര്‍ ഇവിടെ ക്ലേശങ്ങള്‍ ഉണര്‍ന്നിട്ടാണ് പക്ഷെ ശക്തമല്ല, അനുകൂല സാഹചര്യത്തില്‍ ശക്തി പ്രാപിക്കുകയുംചെയ്യുന്നു. പുരാണ കഥകളില്‍ തപസ്സിളക്കാന്‍ മോഹിനികളെ അയയ്‌ക്കാന്‍ കാരണം ഈ വാസന എല്ലാവരുടെയും ഉള്ളില്‍ ഉണ്ട് എന്നതിനാല്‍ അതിനെ ശക്തമാക്കാന്‍ വേണ്ടിയാണ്.

3) വിച്ഛിന്നം:- ബലവത്തായ മറ്റു കാര്യങ്ങള്‍ക്ക് കീഴ്‌പ്പെട്ട് പുറത്തുവരാന്‍ കഴിയാതിരിക്കുന്ന അവസ്ഥ. ഇവിടെ ക്ലേശങ്ങള്‍ പ്രബലം ആണെങ്കിലും മറ്റനവധി കാര്യങ്ങളുടെ തീവ്രതയില്‍ തുടര്‍ച്ച നഷ്ടപ്പെടുന്നതിനാല്‍ ശക്തമായി മുന്നിലേക്ക് വരുന്നില്ല. ഇവിടെ സ്വാധീന വിഷയങ്ങള്‍ മാറിയാല്‍ ഇടമുറിഞ്ഞ ചിന്തകള്‍ക്ക് തുടര്‍ച്ച ഉണ്ടാവുകയും അത് ക്ലേശത്തിന് കാരണമാകുകയും ചെയ്യുന്നു.

ഉദാരം:- വ്യക്തതയോടെ പ്രവര്‍ത്തിക്കുന്നവ. ക്ലേശം തീവ്രരൂപത്തില്‍ നമ്മെ പിന്തുടരുകയും നമ്മുടെ ബുദ്ധിയെ കെടുത്തുകയും ചെയ്യുന്നു.

ദഗ്‌ദ്ധ ബീജം:- അനുകൂല സാഹചര്യങ്ങളിലും വി

കസിക്കാത്ത അവസ്ഥ. വറുത്ത വിത്ത് സാഹചര്യം അനുകൂലമായാലും മുളയ്‌ക്കുന്നില്ല എന്നതുപോലെ ഏതുസാഹചര്യത്തിലും ഇളക്കമില്ലാത്ത മനസ്സിന്റെ തലമാണിത്. ഇത് യോഗയിലൂടെ സംഭവിക്കുന്ന അവസ്ഥയാണ്.

ഇവയില്‍ ആദ്യ നാലും അവിദ്യയില്‍ ഓരോരോ ക്ലേശങ്ങളായി ചിത്ത വിക്ഷേപത്തിന് കാരണമാകുന്നു. അതിനാല്‍ യോഗികള്‍ ഇവയെ കണ്ടറിഞ്ഞ് മറികടക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഇവ യോഗ വിഘ്‌നങ്ങള്‍ക്ക് കാരണമായി മാറുന്നു.

നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഈ ക്ലേശബീജങ്ങള്‍ക്ക് ദൈവികമോ, ആസുരികമോ ആയ ഒരു ദുഃഖം ഉണ്ടാകും. ഇവ അനുകൂല സാഹചര്യത്തില്‍ പുറത്തുവരികയും സ്വഭാവമായി മാറുകയും ചെയ്യുന്നു. ഇവ അതിസൂക്ഷ്മ രൂപത്തിലാണ് നമ്മുടെയുള്ളില്‍ കുടികൊള്ളുന്നത്. നിരന്തരമായ യോഗ പരിശീലനത്തിലൂടെ സൂക്ഷ്മരൂപത്തിലുള്ള ഈ ക്ലേശങ്ങളെ നമുക്ക് ആ അവസ്ഥയില്‍ത്തന്നെ സൂക്ഷിക്കാനോ, വികസിക്കാന്‍ അനുവദിക്കാതിരിക്കാനോ, ത്രിഗുണങ്ങളുമായി ബന്ധിപ്പിക്കാതിരിക്കാനോ, ഇല്ലാതാക്കാനോ കഴിയും.

പതഞ്ജലി മഹര്‍ഷി ചിത്തവൃത്തി ‘യോഗശ്ചിത്തവൃത്തി നിരോധഃ” എന്ന് പറഞ്ഞിരിക്കുന്നത് ഈ ക്ലേശങ്ങള്‍ ചിത്തത്തില്‍ ഉണ്ടാക്കുന്ന വിക്ഷേപങ്ങളില്‍ നിന്നും സൂക്ഷ്മരൂപത്തിലുള്ള ഇവയെ കണ്ടറിഞ്ഞ് നിരന്തര സാധനയിലൂടെ ശുദ്ധീകരിച്ച് മനസ്സിന്റെ മുകളില്‍ ആധിപത്യവും നിയന്ത്രണവും കൊണ്ടുവന്ന് ചിത്ത ശുദ്ധിവരുത്താനാണ്. ഇതിനുള്ള പദ്ധതിയാണ് അഷ്ടാംഗയോഗം.

( പതഞ്ജലി യോഗ കേന്ദ്രം

എളമക്കര. 9496332058)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു
India

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Kerala

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Sports

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.