തിരുവനന്തപുരം: കൊച്ചിയില്‍ നടന്ന സദാചാര ഗുണ്ടായിസം പോലീസിന്റെ പിടിപ്പുകേട് കൊണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത്തരം സംഭവങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. വനിതാദിനത്തില്‍ തന്നെ സ്ത്രീകള്‍ക്ക് നേരെ അക്രമം ഉണ്ടായത് ഏവരെയും ലജ്ജിപ്പിക്കുന്നു.
കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. കൃത്യവിലോപം നടത്തിയ പോലീസുകാര്‍ക്കെതിരെയും നടപടി വേണമെന്നും കുമ്മനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















