Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പിണറായി സര്‍ക്കാരിന്റെ രാഷ്‌ട്രീയപ്പക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 12:34 pm IST
in Vicharam

ഭരണപരാജയവും അഴിമതിയാരോപണങ്ങളും പോലീസ് അതിക്രമങ്ങളും ബജറ്റ് ചോര്‍ച്ചയും ക്യാമ്പസ് അരാജകത്വവും മുന്‍പെങ്ങുമില്ലാത്തവിധമുള്ള ലൈംഗികപീഡനങ്ങളും വേട്ടയാടുന്ന പിണറായി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. റേഷന്‍, വരള്‍ച്ചാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നിഷേധിച്ചെന്ന പ്രചാരണം ജനങ്ങളുടെ താല്‍പര്യത്തിനുമേല്‍ കക്ഷിരാഷ്‌ട്രീയം അടിച്ചേല്‍പ്പിക്കുന്നതിന് ഉദാഹരണമാണ്. ‘പ്രധാനമന്ത്രിയുടെ നടപടി’ ജനാധിപത്യവിരുദ്ധം, ഫെഡറല്‍ സംവിധാനത്തിന് നിരക്കാത്തത് എന്നൊക്കെ വിമര്‍ശിച്ച് സംഭവം കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ശുദ്ധകാപട്യവും ആത്മവഞ്ചനയുമാണ് കാണിക്കുന്നത്. ചോദിച്ച അരി മുഴുവന്‍ കേന്ദ്രം അനുവദിച്ചിട്ടും കെടുകാര്യസ്ഥതകൊണ്ട് അത് വിതരണം ചെയ്യാതെ ജനങ്ങളെ ദ്രോഹിക്കുന്ന ഒരു സര്‍ക്കാരാണ് കേന്ദ്രത്തെ പഴിക്കുന്നത്. വരള്‍ച്ച നേരിടുന്നതില്‍ ഫലപ്രദമായ നടപടികളൊന്നും സര്‍ക്കാരിന്റെ പുതിയ ബജറ്റിലില്ല.

സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിക്കുകയല്ല യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി ചെയ്തത്. കൃത്യാന്തര ബാഹുല്യം കാരണം കേരളം നിര്‍ദ്ദേശിച്ച മാര്‍ച്ച് ഇരുപത്തിയൊന്നിനോ ഇരുപത്തിയഞ്ചിനോ കൂടിക്കാഴ്ച സാധിക്കില്ലെന്ന് അറിയിക്കുകയാണ് പ്രധാനമന്ത്രിയുടെ കാര്യാലയം ചെയ്തത്. േകരളം ഉന്നയിക്കുന്ന വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ആഭ്യന്തരമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനെയാണ് പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചുവെന്നും മറ്റും പറഞ്ഞ് രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. നോട്ട് നിരോധനകാര്യത്തില്‍ കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ പ്രയോഗിച്ച നിലവാരമില്ലാത്ത രാഷ്‌ട്രീയക്കളി ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നതാണിത്.

മുഖ്യമന്ത്രി പിണറായിയും സിപിഎമ്മും നിശ്ചയിക്കുന്ന സമയത്തും സ്ഥലത്തും പ്രധാനമന്ത്രി കൂടിക്കാഴ്ച അനുവദിക്കണമെന്ന് ശഠിക്കുന്നത് ധാര്‍ഷ്ട്യമാണ്. കോണ്‍ഗ്രസുകാരനായ മുന്‍ഗാമിയും ഇടതുപാര്‍ട്ടികള്‍ക്ക് സ്വീകാര്യനുമായിരുന്ന മന്‍മോഹന്‍സിംഗിനെപ്പോലെ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ പ്രധാനമന്ത്രിപദം അലങ്കാരമായി കൊണ്ടുനടക്കുന്നയാളല്ല നരേന്ദ്ര മോദി. ദിവസത്തില്‍ ഇരുപത്തിനാല് മണിക്കൂറുള്ളതില്‍ ഇരുപത് മണിക്കൂറും പ്രവര്‍ത്തനനിരതനായ ഭരണാധികാരിയാണ് അദ്ദേഹം. കേരളത്തിന്റേതുള്‍പ്പെടെ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണിത്. ഇത് ബോധപൂര്‍വം മറച്ചുവച്ച് പ്രധാനമന്ത്രിയെ കരുതിക്കൂട്ടി അധിക്ഷേപിക്കാന്‍ ഇറങ്ങിയിട്ടുള്ള പിണറായിക്കും കൂട്ടര്‍ക്കും കേരളത്തിലെ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കും. അഴിമതിക്കാരുടെ ബന്ദിയായ മന്‍മോഹന്‍ പിണറായിക്ക് വേണ്ടപ്പെട്ടവനായിരുന്നു. താന്‍ പ്രതിയായ ലാവ്‌ലിന്‍ അഴിമതിക്കേസിന്റെ അന്വേഷണം ഒതുക്കാന്‍ ഇതാവശ്യവുമായിരുന്നു.

പന്ത്രണ്ട് വര്‍ഷം തുടര്‍ച്ചയായി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നയാളാണ് നരേന്ദ്ര മോദി. ചീഫ് മിനിസ്റ്റര്‍- സിഎം എന്നതിന് ‘കോമണ്‍ മാന്‍’ എന്നാണര്‍ത്ഥമെന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്തിന് മുഴുവന്‍ മാതൃകയായ വികസനസങ്കല്‍പ്പം മുന്നോട്ടുവയ്‌ക്കുകയും അവ പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഭരണാധികാരിയാണ്. ബംഗാള്‍ ഭരിച്ച പിണറായിയുടെ പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പോലും പറഞ്ഞത് മോദിയുടെ മാതൃക സ്വീകരിക്കാനാണ്. പ്രധാനമന്ത്രിയാവാന്‍ അവസരം ലഭിച്ചപ്പോള്‍ താന്‍ ജനങ്ങളുടെ പ്രധാന സേവകനാണെന്ന് പ്രഖ്യാപിച്ചയാളാണ് മോദി. ഈ മോദിയെ നിയമസഭയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന് സല്‍ഭരണം എങ്ങനെ നടത്തണമെന്ന് എംഎല്‍എമാരെ പഠിപ്പിച്ചത് സിപിഎം മാതൃകാ ഭരണാധികാരിയായി ഉയര്‍ത്തിക്കാട്ടുന്ന ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ്. പന്ത്രണ്ടല്ല, പന്തീരാണ്ട് കാലം ഭരിക്കാന്‍ ലഭിച്ചാലും മോദിയെപ്പോലൊരു മുഖ്യമന്ത്രിയാവാന്‍ പിണറായിക്കാവില്ല.

നോട്ട് നിരോധനപ്രശ്‌നത്തില്‍ കേരളത്തിന്റെ ഏതാവശ്യവും കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും തയ്യാറായിരുന്നു. എന്നാല്‍ കേരളസര്‍ക്കാരിനും സിപിഎമ്മിനും വേണ്ടിയിരുന്നത് സഹകരണസംഘങ്ങളില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണം വെളുപ്പിക്കലായിരുന്നു. കേന്ദ്രസര്‍ക്കാരിനെ പഴിപറഞ്ഞും പ്രധാനമന്ത്രിയെ നിന്ദിച്ചും ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും നാണംകെട്ടു. കേന്ദ്രത്തിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞു. കള്ളപ്പണക്കാര്‍ക്കും ഭീകരവാദികള്‍ക്കും എതിരായ നടപടിയായിരുന്നു നോട്ട് റദ്ദാക്കല്‍. ഈ നടപടി മൂലം കേരളത്തിലും ബിജെപിക്ക് സ്വാധീനം വര്‍ധിക്കുമെന്ന് ഭയന്ന് കുപ്രചാരണം നടത്തുകയാണ് ഇടതു-വലതു മുന്നണികള്‍ ചെയ്തത്. തട്ടിക്കൂട്ടിയുണ്ടാക്കിയ ധനമന്ത്രി തോമസ് ഐസക്കിന്റെ ഇപ്പോഴത്തെ ബജറ്റിലും ഈ പ്രചാരവേല ആവര്‍ത്തിച്ചു. എന്തിനും ഏതിനും കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി കരുതേണ്ട. ഭരിക്കാന്‍ അറിയില്ലെങ്കില്‍ ഇറങ്ങിപ്പോവുകയാണ് വേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

Kerala

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

India

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

Kerala

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.