തിരുവനന്തപുരം: കേരളത്തില്‍ മൂന്നുദിവസമായി തുടരുന്ന സിപിഎം അക്രമത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അറിയിച്ചു.
പരിവാര്‍ സംഘടനകളുടെ കാര്യാലയങ്ങള്‍, നേതാക്കള്‍, പ്രവര്‍ത്തകര്‍, അവരുടെ വീടുകള്‍ എന്നിവയ്‌ക്കു നേരെയുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ സംസ്ഥാനത്തെ നിഷ്പക്ഷരായ മുഴുവന്‍ ജനങ്ങളും മുന്നോട്ടുവരണം.
















