വാളയാറില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ അമ്മ
വാളയാര്‍: മക്കളെ കൊലപ്പെടുത്തിയ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ അമ്മ. കേസില്‍ രണ്ട് പേരെ കൂടി ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു.
അട്ടപ്പളം സ്വദേശിയും പ്രതികളുടെ ബന്ധുവുമായ മധുവും അയല്‍വാസി പ്രദീപ്കുമാറിന്റെയും അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. പെണ്‍കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ മകനാണ് മധു. ചേര്‍ത്തല സ്വദേശിയായ പ്രദീപ് വര്‍ഷങ്ങളായി പെണ്‍കുട്ടികളുടെ വീടിന് സമീപത്തായാണ് താമസിക്കുന്നത്. ഇവര്‍ രണ്ട് പേരും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് കസ്റ്റഡിയിലാണ്.
മധുവും പ്രദീപും കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ പോക്സോ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കസബ പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. നാര്‍ക്കോട്ടിക് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
















