കൊച്ചി: ബജറ്റ് ചോര്‍ന്ന സാഹചര്യത്തില്‍ തോമസ് ഐസക്കിനെ ധനമന്ത്രിയായി തുടരാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി മാര്‍ച്ച് 23 നു പരിഗണിക്കാന്‍ മാറ്റി.
മാര്‍ച്ച് മൂന്നിനാണ് ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍ അന്ന് ഒരു പത്രത്തില്‍ ബജറ്റ് നിര്‍ദേശങ്ങള്‍ അച്ചടിച്ചിരുന്നു. നികുതി നിര്‍ദേശങ്ങളടങ്ങിയ ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് പുറത്തു വരുന്നത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ഇക്കാരണത്താല്‍ തോമസ് ഐസക്കിനെതിരെ നടപടിയെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
















