തിരിച്ചുകിട്ടിയ സൗഭാഗ്യം… കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് തട്ടിയെടുത്ത കുഞ്ഞിനെ തിരിച്ചു കിട്ടിയപ്പോള്‍ മാതാപിതാക്കള്‍ ലാളിക്കുന്നു
കോഴഞ്ചേരി: ജില്ലാ ആശുപത്രിയില്‍ നിന്നു പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പോലീസ് കണ്ടെത്തി. റാന്നി വെച്ചൂച്ചിറ പുറത്തുപുരയ്‌ക്കല്‍ അനീഷിന്റെ ഭാര്യ ലീനയുടെ പക്കല്‍ നിന്നാണ് ഇന്നലെ ഏഴരയോടെ കുഞ്ഞിനെ കണ്ടെത്തിയത്. ലീനയെ പോലീസ് അറസ്റ്റുചെയ്തു.
കുട്ടിയെ വളര്‍ത്തുക എന്ന ഉദ്ദേശം മാത്രമായിരുന്നു ലീനക്കുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
റാന്നി മാടത്തുംപടി ചെല്ലക്കാട്ട് കാവുംമൂലയില്‍ പാസ്റ്റര്‍ സജി-അനിതാ ദമ്പതികളുടെ നാലു ദിവസം പ്രായമായ മകനെയാണ് വ്യാഴാഴ്‌ച്ച രാവിലെ 11.10 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നു തട്ടിക്കൊണ്ടുപോയത്.
















