ചാലക്കുടി: കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കുക, കേരളത്തില്‍ തുടരുന്ന പട്ടികവിഭാഗ പീഡനപരമ്പരകള്‍ക്ക് അറുതിവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തിങ്കളാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ റോഡുകള്‍ ഉപരോധിക്കുവാന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ സംയുക്ത സമിതി കേന്ദ്ര നിര്‍വാഹക സമിതിയോഗം തീരുമാനിച്ചു.
കലാഭവന്‍ മണിയുടെ ദുരൂഹമരണം പിന്നിട്ടിട്ട് മാര്‍ച്ച് 6ന് ഒരു വര്‍ഷം തികഞ്ഞു. മരണത്തിലുള്ള അസ്വാഭാവികത ഇപ്പോഴും പുറത്തുവന്നിട്ടില്ല. സിബിഐ അന്വേഷിക്കുമെന്ന് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ സിബിഐ അന്വേഷണം ഏറ്റെടുത്തിട്ടില്ല. മരണം സംബന്ധിച്ചുള്ള പോലീസ് അന്വേഷണം അവസാനിപ്പിക്കുവാന്‍ ശ്രമിക്കുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു. മണിയുടെ പെട്ടെന്നുള്ള മരണത്തിന് മണിയുടെ കൂട്ടുകെട്ടുകളും ജീവിതരീതികളുമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി നിസ്സാരവത്കരിക്കുകയും ചെയ്തു.
പാലക്കാട് വാളയാറില്‍ പട്ടികജാതിക്കാരായ രണ്ട് പിഞ്ചുബാലികമാര്‍ നിരന്തരമായ പീഡനത്തിന് ഇരയായി കഴിഞ്ഞ 50 ദിവസത്തിനുള്ളില്‍ മരണപ്പെട്ടു. പാലക്കാട് മറ്റൊരു പട്ടികജാതി ബാലികയും പീഡനത്തിനിരയായി മരണപ്പെട്ടു. മൂവാറ്റുപുഴയില്‍ അച്ഛനമ്മമാരില്ലാത്ത 14 വയസ്സുള്ള പട്ടികജാതി ബാലികയും പീഡിപ്പിക്കപ്പെട്ടു. വാര്‍ത്താകേരളത്തില്‍ പട്ടികജാതി ബാലികമാര്‍ക്കെതിരെയും പട്ടികവിഭാഗങ്ങള്‍ക്ക് എതിരെയും നിരന്തരമായ പീഡനപരമ്പരകള്‍ അരങ്ങേറുകയാണ്. സംയുക്തസമരസമിതി കുറ്റപ്പെടുത്തി.
















