ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനു ശേഷം കള്ളപ്പണത്തെക്കുറിച്ച് വിവരം നല്‍കാന്‍ ആദായ നികുതി വകുപ്പ് തയാറാക്കിയ ഇ മെയിലില്‍ ലഭിച്ച വിവരങ്ങളില്‍ വാസ്തവമുള്ളത് 6,000 എണ്ണത്തില്‍ മാത്രം. ഡിസംബര്‍ മുതല്‍ ഈ മാസം വരെ 45,000 മെയിലുകളാണ് ലഭിച്ചത്.
നികുതിയടച്ച് നടപടികളില്‍ നിന്നു രക്ഷ നേടാന്‍ ആദായ നികതി വകുപ്പ് പ്രത്യേക ഇ മെയില്‍ വിലാസം നല്‍കിയിരുന്നു. ഇതിലേക്ക് വരുന്ന അപേക്ഷകള്‍ വകുപ്പിലെ പ്രത്യേക സെല്‍ പരിശോധിച്ച് നടപടിയെടുക്കുകയാണ് പതിവ്. ഈ പരിശോധനയിലാണ് ഭൂരിഭാഗവും വ്യാജമെന്ന് കണ്ടെത്തിയത്.
ചിലര്‍ മറ്റുള്ളവരോടുള്ള വിദ്വേഷം തീര്‍ക്കാനും അവസരം ഉപയോഗിച്ചെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡിസംബറില്‍ 22,500 ഇ മെയിലുകള്‍ വന്നു. ജനുവരി (6,900), ഫെബ്രുവരി (3,465), മാര്‍ച്ച് (3,000) എന്നിങ്ങനെ മറ്റു മാസങ്ങളിലെ കണക്കുകള്‍. ജൂണില്‍ 1,082 മെയിലുകളും ലഭിച്ചു.
















