Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വിധുവിന് ഇത് അതിമധുരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 10:24 pm IST
inEntertainment

ചരിത്രം കുറിയ്‌ക്കുകയാണ് മാന്‍ഹോളിന്റെ സംവിധായിക വിധു വിന്‍സന്റ്. രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫിപ്രസി പുരസ്‌കാരവും രജതചകോരവും നേടിയ ആദ്യ മലയാളി വനിതാ സംവിധായിക. ഇപ്പോഴിതാ മികച്ച സംവിധാനത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടുന്ന ആദ്യ വനിതയും വിധു തന്നെ. മാന്‍ഹോളില്‍ അവതരിപ്പിച്ചത് തന്റെ രാഷ്‌ട്രീയമെന്നും മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ നേടിയ അനുഭവ സമ്പത്തുകളാണ് തന്നെ ഇന്നിവിടെ വരെ എത്തിച്ചതെന്നും വിധു വിന്‍സന്റ് പറയുന്നു. അഴുക്കുചാലില്‍ പണിയെടുക്കുന്നവരുടെ ജീവിതമായിരുന്നു മാന്‍ഹോള്‍ പറഞ്ഞത്. ഈ തൊഴില്‍ ചെയ്യുന്നവരുടെ മേല്‍ അധികാരികളുടെ കണ്ണു തുറപ്പിക്കാനായി എന്നത് നിസാരകാര്യമല്ല.

ദൃശ്യ മാധ്യമപ്രവര്‍ത്തക എന്ന നിലയിലുള്ള ദീര്‍ഘകാലത്തെ അനുഭവം കൈമുതലാക്കി സംവിധാനം ചെയ്ത ‘വൃത്തിയുടെ ജാതി’ എന്ന ഡോക്യുമെന്ററിയാണ് സിനിമയായി വിധു മാറ്റിയത്. ഈ രംഗത്തെത്തിയപ്പോള്‍ ധാരാളം വെല്ലുവിളികള്‍ പ്രതീക്ഷിച്ചിരുന്നു. ഈ മേഖലയില്‍ സ്ത്രീ സാന്നിധ്യം കുറവാണ്. സ്ത്രീയുടെ കാഴ്‌ച്ചപ്പാട് എത്രത്തോളം പ്രേക്ഷകര്‍ സ്വീകരിക്കും എന്ന കാര്യത്തിലും ഒരുപാട് സംശയങ്ങളും ആശങ്കയും ഉണ്ടായിരുന്നു. ഇത്തരം ആശങ്കകള്‍ ഉണ്ടെങ്കിലും പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്.

സി-ഡിറ്റില്‍ ചേര്‍ന്ന സമയത്ത് തുടര്‍ച്ചയായി അഞ്ചു സിനിമകള്‍ വരെ കാണുമായിരുന്നു. അത് സംവിധാനരംഗത്തെത്താന്‍ പ്രചോദനമായി. ആ സമയത്തൊന്നും സിനിമ എടുക്കണം എന്നു വിചാരിച്ചില്ല. ഇപ്പോഴും ഒരു അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകയുടെ മനസ്സാണ്. മാധ്യമരംഗത്തേയ്‌ക്ക് വന്നപ്പോഴാണ് ഭാഷ പരുവപ്പെടുത്താന്‍ സാധിച്ചത്.

സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിന് നേരെ മുഖ്യധാരാ സിനിമകള്‍ മുഖം തിരിച്ചു നില്‍ക്കുമ്പോഴാണ് വിധു ആദ്യ സിനിമയില്‍ തന്നെ ഇത്തരമൊരു ജീവിത യാഥാര്‍ഥ്യത്തിലേക്ക് ക്യാമറ തിരിയ്‌ക്കുന്നത്. ഡോക്യുമെന്ററിക്ക് സ്വാഭാവികമായും അതിന്റേതായ പരിമിതിയുണ്ട്. ഇതുപോലൊരു വിഷയം ഡോക്യുമെന്ററിയില്‍ ഒതുക്കി നിര്‍ത്താന്‍ പറ്റില്ല എന്നുവന്നപ്പോഴാണ് മറ്റൊരു മാധ്യമത്തിലൂടെ എങ്ങനെ പറയാം എന്നാലോചിച്ചത്. പുനഃസൃഷ്ടിക്കാനുള്ള മാധ്യമം സിനിമയാണെന്ന് അങ്ങനെ തിരിച്ചറിയുകയായിരുന്നു.

മുഖ്യധാരാ ചരിത്രത്തില്‍ നിന്നുപോലും മാറ്റിനിര്‍ത്തപ്പെട്ട, സമൂഹം എപ്പോഴും പുറംപോക്കിലേക്ക് മാറ്റി നിര്‍ത്തിയവരാണ് അതുകൊണ്ടു തന്നെ ഇത്തരമൊരു വിഷയം സിനിമയാക്കുന്നതില്‍ ഒരുപാട് വെല്ലുവിളികളുണ്ടായി.

ഇങ്ങനെയുള്ളവരും നമ്മുടെ ഇടയിലുണ്ടോ, എന്തുകൊണ്ട് ഇവരുടെ സാന്നിധ്യം നമ്മള്‍ അറിയുന്നില്ല എന്നുള്ളത് അത്ഭുതവും ഞെട്ടലുമാണ് ഉണ്ടാക്കിയത്. നമ്മള്‍ വെളിച്ചത്തില്‍ ഇവരെ കാണുന്നില്ല. ഇരുട്ടാണ് ഇവരുടെ ജീവിതം മുഴുവന്‍ എന്ന് എനിക്കു വേറൊരു തരത്തില്‍ തോന്നിയിട്ടുണ്ട്. അതിനെയാണ് വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത്. ഈ മനുഷ്യര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നവരാണ് അല്ലെങ്കില്‍ നമ്മള്‍ ഒരുമിച്ചാണ് ഈ സമൂഹത്തില്‍ ജീവിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വേണം പ്രേക്ഷകരും കണ്ണു തുറക്കേണ്ടതെന്നും വിധു പറയുന്നു. ഈ സിനിമയില്‍ കൂടെ ജോലി ചെയ്തവരും ആ ഒരു രാഷ്‌ട്രീയ ബോധത്തോടെ തന്നെയാണ് പണിയെടുത്തത്.

ഇങ്ങനെയുള്ള സാമൂഹ്യ വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മാധ്യമ പ്രവര്‍ത്തക എന്ന നിലയിലും സിനിമാ സംവിധായിക എന്ന നിലയിലും കൂടുതല്‍ എളുപ്പമായി.

വിധുവിന്റെ ഭര്‍ത്താവ് വി.കെ. സഞ്ജയ് കോഴിക്കോട് എന്‍ ഐ ടിയില്‍ ജോലി ചെയ്യുന്നു. മകള്‍ സഞ്ജന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.