വടകര: ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി. നിതുന്‍ എന്‍. മേമുണ്ട എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇനിയും കളിച്ചാല്‍ സജീവനെ തീര്‍ക്കുമെന്ന് പറഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം സജീവന്റെ വീടിനു നേരെ സിപിഎം അക്രമം ഉണ്ടായിരുന്നു.
വധഭീഷണിയെക്കുറിച്ച് സജീവന്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം വടകര പോലീസ് ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. വടകര സിഐ മധുസൂദനന്‍ നായര്‍ക്കാണ് അന്വേഷണച്ചുമതല.
















