തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി ആറു മാസത്തേയ്‌ക്ക് നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം പിഎസ്‌സി തള്ളിയത് സര്‍ക്കാരും പിഎസ്‌സി യും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് യുവമോര്‍ച്ച സംസ്ഥന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു, ജനറല്‍ സെക്രട്ടറി ആര്‍.എസ്.രാജീവ് എന്നിവര്‍ ആരോപിച്ചു. യുവമോര്‍ച്ചയും റാങ്ക് ഹോള്‍ഡേഴ്‌സും നടത്തിയ സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയാണ് ഉറപ്പു നല്‍കിയത് ഡിസംബര്‍ 30ന് കാലാവധി തീരുന്ന റാങ്കു ലിസ്റ്റുകള്‍ ആറു മാസത്തേയ്‌ക്ക് നീട്ടാമെന്ന് ഡിസംബര്‍ 28നാണ് സര്‍ക്കാര്‍ തീരുമാനം വന്നത്. എന്നാല്‍ ഡിസംബര്‍ 30നു കാലാവധി തീരുന്ന എച്ച്എസ്എസ്ടി ഇംഗ്ലീഷ് ഉള്‍പ്പടെഉള്ള റാങ്ക് ലിസ്റ്റുകള്‍ കാലാവധി നീട്ടികിട്ടാതെ പോവുകയാണ് .
















