Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ: വൈസ് പ്രിന്‍സിപ്പാളിനെതിരെ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 07:02 am IST
in Kerala

വര്‍ക്കല: വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈസ് പ്രിന്‍സിപ്പാളിനെതിരെ ആത്മഹത്യ പ്രേരണകുറ്റത്തിന് കേസെടുത്തു. അയിരൂര്‍ എംജിഎം മോഡല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ രാജീവിനെതിരെയാണ് പോലീസ് കേസെടുത്തത്.

അയിരൂര്‍ എംജിഎം സ്‌കൂള്‍ വിദ്യാര്‍ഥി മരക്കടമുക്ക് സുകേശിനി ബംഗ്ലാവില്‍ പ്രദീപ് കുമാറി(അമ്പിളി)ന്റെയും ശാലിയുടെയും മകന്‍ അര്‍ജ്ജുനെ (16) യാണ് ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വൈസ് പ്രിസിപ്പാളിന്റെ മാനസിക പീഡനമാണ് മകന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ആരോപിച്ച് അര്‍ജ്ജുന്റെ അമ്മ വര്‍ക്കല പോലീസില്‍ പരാതി നല്കി.

ബുധനാഴ്ച സ്‌കൂളില്‍ പിടിഎ മീറ്റിങ് വിളിച്ചിരുന്നു. അതില്‍ പങ്കെടുക്കാന്‍ അര്‍ജ്ജുന്റെ അമ്മ ശാലിയും അനുജത്തിയുമാണ് പോയത്. മീറ്റിങ് കഴിഞ്ഞ് മകനേയും കൊണ്ട് വൈസ് പ്രിന്‍സിപ്പാളിനെ കാണാന്‍ പ്രിന്‍സിപ്പാള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മകനേയും അനുജത്തിയേയും കൂട്ടി വൈസ് പ്രിസിപ്പാളിന്റെ അടുത്ത് എത്തിയ തങ്ങളോടു വളരെ നിന്ദ്യമായാണ് പെരുമാറിയാതെന്നും പരാതിയില്‍ പറയുന്നു. സ്മാര്‍ട് വാച്ച് ഉപയോഗിച്ച് പരീക്ഷയില്‍ ക്രമക്കേട് കാണിച്ചുവെന്നും ഇതിനെതിരെ കേസ് കൊടുക്കുമെന്നും ക്രിമിനല്‍ കേസില്‍ മകനെ പ്രതിയാക്കുമെന്നും തുടര്‍ വിദ്യാഭാസം ചെയ്യാന്‍ അനുവദിക്കില്ലെന്നും അര്‍ജ്ജുനെ വൈസ് പ്രിന്‍സിപ്പാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ.

മകന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടങ്കില്‍ മാപ്പാക്കണമെന്ന് പറഞ്ഞ തന്നോടും അനുജത്തിയോടും കയര്‍ത്ത് സംസാരിക്കുകയും മകന്റെ ഭാവി തന്റെ കൈയിലാണെന്നും ഇനി പഠിത്തം തുടരാന്‍ ആഗ്രഹിക്കരുത് എന്നും പറഞ്ഞു. വൈസ് പ്രിന്‍സിപ്പാള്‍ മുന്‍പും നിരവധിതവണ മകനോടു വൈരാഗ്യപരമായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. അര്‍ജ്ജുനെതിരെ പരീക്ഷാ ബോര്‍ഡില്‍ പരാതി നല്കുമെന്നും ക്രിമിനല്‍ കേസില്‍ പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തിയതിനാലും മാനസിക പീഡനത്തിലും ഭയന്ന് ഇനി ജീവിതം തുടരാന്‍ കഴിയില്ലെന്ന പേടിയിലാണ് ആത്മഹത്യ ചെയ്തതെന്നാണ് അര്‍ജ്ജുന്റെ അമ്മ പരാതിയില്‍ പറയുന്നത്. സ്‌കൂളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്നു സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ നടന്ന ഉപവാസ സമരം എബിവിപി ജില്ലാ സെക്രട്ടറി നിതിന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ആലംകോട് ദാനശീലന്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ചാവര്‍കോട് ഹരിലാല്‍, വിഷ്ണു വി. കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നു സ്‌കൂള്‍ അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ വൈസ് പ്രിന്‍സിപ്പാളിനെ സസ്‌പെന്റ് ചെയ്യണമെന്നും ആത്മഹത്യ പ്രേരണകുറ്റത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. അന്വേഷണ വിധേയമായി വൈസ് പ്രിന്‍സിപ്പാളിനെ സസ്‌പെന്റ് ചെയ്തതായി രേഖാമൂലം ഉറപ്പ് ലഭിച്ചതിനു ശേഷമാണ് സമരം പിന്‍വലിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.