ഇരിട്ടി(കണ്ണൂര്‍): പ്രായപൂര്‍ത്തിയാകാത്ത മദ്രസ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മദ്രസ അദ്ധ്യാപകന്‍ റിമാന്റില്‍. വയനാട് തരുവണ സ്വദേശി ചക്കരപ്പാല്‍ ഹൗസില്‍ മുഹമ്മദ് റാഫി (26) യെ ആണ് മട്ടന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ്.
കഴിഞ്ഞ ഞായറാഴ്ച മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാട് നസ്രത്തുല്‍ ഇസ്ലാം മദ്രസയിലെ പ്രായപൂര്‍ത്തിയാവാത്ത നാലു വിദ്യാര്‍ഥിനികളെ പ്രതി പീഡിപ്പിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കിട്ടിയ പരാതിയെ തുടര്‍ന്ന് വനിതാ എസ്‌ഐ അടക്കമുള്ളവര്‍ കുട്ടികളില്‍ നിന്ന് മൊഴിയെടുത്തു.
കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നിര്‍ദ്ദേശ പ്രകാരം ഇരിട്ടി സിഐയുടെ ചാര്‍ജ്ജുള്ള പേരാവൂര്‍ സിഐ എന്‍.സുനില്‍ കുമാര്‍, മുഴക്കുന്ന് എസ്‌ഐ കെ.രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
















