Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസ് ഭരണത്തിലെ ഗുജറാത്ത് കലാപങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 01:00 am IST
in Vicharam

 

2002 ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയ ലഹളയുടെ പ്രധാന കാരണം സബര്‍മതി എക്‌സ്പ്രസ് ട്രെയിനിന്റെ എസ്-6 ബോഗിക്ക് തീയിടുകയും അതിലെ 59 ഹിന്ദുക്കളെ ചുട്ടെരിക്കുകയും അതിലേറെപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമാണ്. പക്ഷേ ഈ നഗ്നസത്യം വളരെ ലഘൂകരിച്ചാണ് ഇംഗ്ലീഷ് ദിനപത്രങ്ങളും ചാനലുകളും മലയാള പത്രങ്ങളും പ്രസിദ്ധീകരിച്ചതും പ്രചരിപ്പിച്ചതും.

നാല് മണിക്കൂര്‍ വൈകിയാണ് സബര്‍മതി എക്‌സ്പ്രസ് ഗോധ്രയില്‍ എത്തുന്നത്. സമയം രാവിലെ 7.10. ആ സമയത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് 2000 ല്‍ അധികം മുസ്ലിങ്ങള്‍ സംഘടിച്ചിരുന്നു. അവര്‍ പെട്ടെന്ന് അവിടെ തടിച്ചുകൂടിയതാകില്ലല്ലോ? രാത്രി മുഴുവനും ഉറക്കമിളച്ച് എന്തിനോവേണ്ടി തയ്യാറായിട്ടല്ലേ അവര്‍ അവിടെ തടിച്ചുകൂടിയത്? ഈ സത്യം പല ലേഖകന്മാരും അറിഞ്ഞതായി നടിക്കുന്നില്ല! സോണിയയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘവും ഗോധ്രയില്‍ വന്ന് കത്തിനശിച്ചുകിടക്കുന്ന ബോഗി കണ്ടു മടങ്ങിയതല്ലാതെ യാതൊരുവിധത്തിലുമുള്ള പ്രതികരണവും നടത്തിയില്ല. 2002 ലെ വര്‍ഗീയ കലാപത്തെ ബിജെപിക്കും നരേന്ദ്രമോദിക്കും എതിരായ ആയുധമാക്കുന്നവര്‍ അതിന് മുന്‍പ് കോണ്‍ഗ്രസ് ഭരണകാലത്ത് ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപങ്ങള്‍ക്കുനേരെ ബോധപൂര്‍വം കണ്ണടയ്‌ക്കുകയാണ്.

സ്വാതന്ത്ര്യത്തിന് മുന്‍പും (1941) ഗുജറാത്തില്‍ വര്‍ഗീയ ലഹള നടന്നു. ഏപ്രില്‍ മാസത്തില്‍ ലഹള തുടങ്ങിയതുകാരണം കോണ്‍ഗ്രസിന്റെ നിസ്സഹകരണ പ്രസ്ഥാനം സെപ്തംബര്‍വരെ നിര്‍ത്തിവച്ചു.

1965 ല്‍ രണ്ട് സിഖ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ മുസ്ലിങ്ങള്‍ കൊന്നുകളഞ്ഞതു കാരണം അഹമ്മദാബാദില്‍ സിഖ്-മുസ്ലിം ലഹള പടര്‍ന്നുപിടിച്ചു. 69 പേര്‍ മരിച്ചിരുന്നു.

1969 ല്‍ ഗുജറാത്തില്‍ നടന്ന ഏറ്റവും ഭീകരമായ വര്‍ഗീയലഹള കോണ്‍ഗ്രസിന്റെ ഹിതേന്ദ്ര ദേശായ് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. രണ്ട് മാസത്തോളം ഈ ലഹള നീണ്ടുനിന്നു. 5000 അധികം പേര്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. ലഹളയുടെ മൂര്‍ദ്ധന്യത്തില്‍ അതിര്‍ത്തി ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഖന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍ ഗുജറാത്തില്‍ വരുകയും ലഹളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

അതിനുശേഷം സ്ഥിതിഗതികളുടെ രൂക്ഷത അന്നത്തെ പ്രധാനമന്ത്രി ഇന്ദിരയെ ധരിപ്പിക്കുകയും അവര്‍ ദ്വേഷ്യത്തോടുകൂടി ഗുജറാത്തില്‍ വരുകയും ചെയ്തു. ലഹള ഒതുക്കുവാനുള്ള സത്വരനടപടികള്‍ സ്വീകരിച്ചു. ഇതിനുശേഷമാണ് ലഹള അടങ്ങിയത്. ഈ ലഹളയെപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് ജഗ്‌മോഹന്‍ റെഡ്ഡി കമ്മീഷന്‍ തന്റെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം പരാമര്‍ശിക്കുന്നു. ”1960 മുതല്‍ 1969 വരെ 2938 ലഹള നടന്നു. ശരാശരി നാല് ദിവസം കൂടുമ്പോള്‍ മൂന്ന് ലഹള എന്നനിരക്കില്‍.”

1985 ല്‍ സംവരണത്തിന് എതിരായ സമരം വര്‍ഗീയമാക്കിമാറ്റാന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മാധവ്‌സിംഗ് സോളങ്കിയും കൂട്ടരും ശ്രമിച്ചിരുന്നു. ആറ് മാസത്തോളം ഈ ലഹള നീണ്ടുനിന്നു. ഇത് അന്വേഷിച്ച രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന വി.എസ്. ദവേ, തന്റെ റിപ്പോര്‍ട്ടില്‍ ഗുജറാത്തില്‍ 1714 മുതലുള്ള ഹിന്ദു-മുസ്ലിം ലഹളകളെ പരാമര്‍ശിക്കുമ്പോള്‍ മുഗളഭരണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും ഗുജറാത്തില്‍ വര്‍ഗീയലഹളയുണ്ടായിരുന്ന കാര്യം പ്രത്യേകം പറയുകയുണ്ടായി. ലഹളയില്‍പ്പെട്ട് 200 പേര്‍ അന്ന് മരിച്ചിരുന്നു.

1986 ല്‍ അമര്‍സിങ് ചൗധരിയെന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭരിക്കുമ്പോഴും വര്‍ഗീയലഹളയുണ്ടായി.

അന്ന് പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പിന്നീട് സോണിയയുടെ ഉപദേഷ്ടാവായി മാറിയ അഹമ്മദ് പട്ടേലും, കേന്ദ്രത്തില്‍ ആഭ്യന്തരമന്ത്രി ചിദംബരവുമായിരുന്നു. ഈ ലഹളയില്‍ ഏകദേശം 70 പേര്‍ മരിച്ചതായി പറയപ്പെടുന്നു. ലഹള ഒതുക്കാന്‍ പട്ടാളത്തെ നിയോഗിക്കുകയുണ്ടായി. ദിവസങ്ങളോളം നിശാനിയമം ഉണ്ടായിരുന്നു. ഇതുകാരണം ജനങ്ങള്‍ക്കും ഭക്ഷണം, പാല്‍ തുടങ്ങി അത്യാവശ്യ സാധനങ്ങള്‍ ലഭിക്കാതെ പട്ടിണികിടക്കേണ്ടിവന്നിട്ടുണ്ട്.

1986 നുശേഷം 1990-91, 1992 കാലഘട്ടത്തിലും വര്‍ഗീയലഹളകള്‍ ഉണ്ടായിരുന്നു. (1986 ന് മുന്‍പ് 1980 ലും 1982 ലും കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു). അന്നൊക്കെ അവിടെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാര്‍ മാധവ് സിങ് സോളങ്കി, ചിമന്‍ഭായ് പട്ടേല്‍ തുടങ്ങിയവരൊക്കെ ആയിരുന്നു.

2002 ലെ ലഹളയെപ്പറ്റി അന്വേഷിച്ച നാനാവതി കമ്മിഷന്‍ 2014 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതില്‍ ഗോധ്ര സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്നും, ആര്‍പിഎഫില്‍നിന്നും പിരിച്ചുവിട്ട ഓഫീസറായ നാനുമിയ എന്നയാളും ഗോധ്ര പള്ളിയിലെ മൗലവി ഹുസൈന്‍ ഹാജി ഇബ്രാഹിം ഉമര്‍ജി എന്നയാളും ചേര്‍ന്നുണ്ടാക്കിയ പദ്ധതിയാണ് ട്രെയിന്‍ കത്തിക്കലെന്നും, അതുവഴി ജനങ്ങളില്‍ ഭീതിപരത്താനും സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും വേണ്ടിയാണെന്നും കമ്മീഷന്‍ വ്യക്തമായി പറയുന്നു.

ലഹളയില്‍ മുഖ്യമന്ത്രി നരേന്ദ്രമോദിക്കോ മറ്റുമന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ യാതൊരു പങ്കുമില്ലെന്നും, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള എല്ലാ നടപടികളും ലഹള ഒതുക്കുവാനും ലഹള ബാധിതരെ പുനരധിവസിക്കാനും കൈക്കൊണ്ടതായും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

World

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

India

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

World

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

Kerala

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

പുതിയ വാര്‍ത്തകള്‍

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.