കൊച്ചി: മിഷേലിന്റെ മരണം ആത്മഹത്യയാക്കി ഒതുക്കി തീര്‍ക്കുവാന്‍ ഉന്നതങ്ങളില്‍ ശ്രമം നടക്കുന്നതായി പിതാവ് ഷാജി വര്‍ഗീസ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
കേസില്‍ തങ്ങളുടെ സംശയങ്ങളൊന്നും ദുരികരിക്കാതെ ആത്മഹത്യയെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ക്രൈം ബ്രാഞ്ച്. കേസില്‍ അറസ്റ്റിലായ ക്രോണിന് പുറത്തിറങ്ങി സംസ്ഥാനത്തിന് പുറത്തേക്ക് പോകുവാനുള്ള ഒരുക്കത്തിലാണ്.
ക്രോണിന് മിഷേലിന്റെ മരണവുമായി ബന്ധമുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. കേസില്‍ ഒരു പ്രമുഖനായ വ്യക്തിയുടെ മകനാണ് ക്രോണിനെ സഹായിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള സംശയങ്ങള്‍ ക്രൈം ബ്രാഞ്ചിന് പരാതിയായി സമര്പ്പിച്ചിതായും ഷാജി പറഞ്ഞു. മകളെ കാണാതായ ദിവസം പരാതിയുമായി പോലിസ് സ്റ്റേഷനെ സമീപിച്ചപ്പോള്‍ തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അപ്പോള്‍ അന്വേഷിച്ചിരുന്നെങ്കില്‍ മിഷേലിനെ കണ്ടെത്താനാകുമായിരുന്നു. പിറ്റേദിവസം കായലില്‍ കണ്ടെത്തിയ മൃതദേഹത്തിന് മണിക്കൂറുകളുടെ പഴക്കമുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. എന്നിട്ടും മൃതദേഹത്തില്‍ ജലജീവികള്‍ ആക്രമിച്ചിട്ടില്ല.
മുഖത്ത് നഖത്തിന്റെ പോറല്‍ പോലുള്ള പാടുകളുണ്ടെന്ന് വ്യക്തമാണ്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണം കേസില്‍ നടന്നിട്ടില്ല. ഒരിക്കലും അഴിഞ്ഞ് പോകാതെ മുറുകെ കെട്ടിയിരുന്ന വാച്ച് മൃതദേഹം ലഭിക്കുമ്പോള്‍ കൈയ്യിലില്ലായിരുന്നു. ഇതടക്കമുള്ള നിരവധി സംശയങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കൊലപാതക സാധ്യതകളിലേക്കാണ്. പള്ളിയില്‍വച്ച് അജ്ഞാതരായ രണ്ട് പേര് മിഷേലിനെ പിന്തുടരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇവരെ കണ്ടെത്തുവാന്‍ ഇതുവരെയും അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇതെല്ലാം അന്വേഷണത്തില്‍ ആരോ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നതിന് തെളിവാണ്. മകള്‍ക്ക് നീതി തേടി നിയമപോരാട്ടം നടത്തുമെന്നും ഷാജി വര്‍ഗീസ് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് ആറിനാണ് സി എ വിദ്യാര്‍ഥിനിയായ മിഷേല്‍ ഷാജിയെ കൊച്ചിക്കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവം ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ നിലപാട്.തുടര്‍ന്ന് മിഷേലുമായി ദീര്‍ഘനാളായ സൗഹൃദമുണ്ടായിരുന്ന ക്രോണിനെ ആത്മഹത്യ പ്രേരണകുറ്റം ചുമിത്തി പോലീസ് അറസറ്റു ചെയ്തിരുന്നു.എന്നാല്‍ മിഷേലിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തുവന്നതോടെ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: