മട്ടാഞ്ചേരി: കൊച്ചി തീരത്ത്മത്സ്യ ബന്ധന ബോട്ടിടിച്ചു തകര്‍ത്ത പനാമ ആബല്‍ എല്‍ കപ്പലില്‍ സുരക്ഷാ ഏജന്‍സി സംഘം പരിശോധന നടത്തി. കപ്പലിന്റെ രേഖ കളും സുപ്രധാന ഉപകരണങ്ങളും കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥ സംഘം ക്യാപ്റ്റനെയും മറ്റു ജീവന ക്കാരെയും ചോദ്യം ചെയ്തു.
മത്സ്യ ബന്ധന ബോട്ട് ഇടിച്ചു തകര്‍ക്കുകയും മൂന്ന് മനുഷ്യര്‍ മരിക്കാനിടയാക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് കപ്പല്‍ ക്യാപ്റ്റനെതിരെ മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും അശ്രദ്ധമായ മറ്റു കുറ്റങ്ങളുമായി കേസ്സ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ്സിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുവാനുള്ള പ്രാഥമിക ഘട്ട നടപടിയായാണ് കപ്പലില്‍ പരിശോധന നടത്തിയത്.
നേവി. കോസ്റ്റ് ഗാര്‍ഡ് ഷിപ്പിങ്ങ് ഡയറക്ടര്‍ ജനറല്‍ ‘ മര്ക്കന്റല് മറൈന്‍ വിഭാഗം കോസ്റ്റല്‍ പോലീസ് ‘ഇന്‍ഷുറന്‍സ് എന്നിവയിലെ ഉന്നതഉദേ്യാഗസ്ഥര് എന്നിവരടങ്ങുന്ന 12 അംഗ സംഘമാ ണ് കപ്പലില്‍ പരിശോധന നടത്തിയത്. കപ്പലിന്റെ റൂട്ട് മാപ്പ് ‘വോയ്സ് റിക്കാര്‍ ഡര്’ ജിപിഎസ് അടക്കമുള്ള ഉപകരണങ്ങള്‍ യാത്രാ രേഖകള്‍ എന്നിവ പരിശോധക സംഘം കസ്റ്റഡിയിലെടുത്തു. അംബര്‍ കപ്പല്‍ ക്യാപ്റ്റന്‍ ജോണിനെ ചോദ്യം ചെയ്തു.
കപ്പല്‍ ബോട്ടിലിടിച്ചത് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്ന് ക്യാപ്റ്റനും മറ്റു ജീവനക്കാരും പറഞ്ഞതായി ഉദ്യോഗസ്ഥ സംഘം പറഞ്ഞു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നിയമനടപടികള്‍ കൈക്കൊള്ളാന്‍ കഴിയുമെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച ഉച്ചയോടെ തുടങ്ങിയ പരിശോധന രാത്രിയും തുടര്‍ന്നു. മതിയായ രേഖകള്‍ ലഭ്യമായാല്‍ കപ്പല്‍ കസ്റ്റഡിയിലെടുത്ത് നടപടികള്‍ തുടങ്ങുമെന്ന് ഡി.ജി. ഷിപ്പിങ്ങിലെ അജിത്കുമാര്‍ എസ് പറഞ്ഞു. കപ്പല്‍ കൊച്ചി തുറമുഖത്ത് അടുപ്പിക്കാന്‍ നിലവില്‍ ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നാണ് തുറമുഖ ട്രസ്റ്റ് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: