ഇരിട്ടി : ഇരിട്ടി താലൂക്ക് സപ്പ്ളൈ ഓഫീസിനു കീഴിലെ റേഷന്‍ കാര്‍ഡ് ഉടമകളുടെ റേഷന്‍ കാര്‍ഡുകള്‍ 14 മുതല്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് വിതരണം ചെയ്യുമെന്ന് ഇരിട്ടി സപ്പ്ളൈ ഓഫീസര്‍ അറിയിച്ചു. അന്നേദിവസം കാര്‍ഡ് ഉടമയോ ഉടമ അധികാരപ്പെടുത്തുയവരോ പഴയ റേഷന്‍ കാര്‍ഡ് , തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുമായി എത്തി കാര്‍ഡ് കൈപ്പറ്റാവുന്നതാണ്. കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന തീയതി , കട നമ്പര്‍, വിതരണ സ്ഥലം, സമയം എന്നിവ ക്രമത്തില്‍.
14ന് 26/408 സെന്റ് മേരീസ് ചര്‍ച്ച്, ഉരുപ്പുംകുറ്റി, രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ. 29/353 സാംസ്കാരിക നിലയം, ചരള്, 91/367 പ്രതിഭ വായനശാല, കരിവണ്ണൂര്‍, വിളമന. 4/336 കുഞ്ഞിക്കണ്ണന് ഗുരിക്കള്സ്മാരക വായനശാല മീത്തലെ പുന്നാട്. 15ന് 46/168 താജ്മഹല്‍ ഓഡിറ്റോറിയം തില്ലങ്കേരി. 75/190 ചെട്ടിയാം പറമ്പ് വായനശാല, 77/39 ശാന്തിഗിരി സാംസ്കാരിക നിലയം. 16ന് 37/131 റേഷന്‍ കടക്കു സമീപം. 43/126 ദേശീയ വായനശാല, പെരിഞ്ചേരി. 44/120 ഗവ. എല്‍ പി സ്കൂളിന് സമീപം ഉരുവച്ചാല്‍. 45/125 ഗവ. എല്‍ പി സ്കൂളിന് സമീപം ഉരുവച്ചാല്‍. 17ന് 34/331 റേഷന്‍ കടക്ക് സമീപം. 35/374 പൊറോറ സ്കൂളിന് സമീപം. 115/239 പെരുമണ്ണ് റേഷന്‍ കടക്ക് സമീപം, 03/216 റേഷന്‍ കടക്കു സമീപം ഊരത്തൂര്‍. 04/285 മഞ്ഞാങ്കരി മദ്രസ. 19ന് 105/232 പരിക്കളം. 106/241 റേഷന്‍ കടക്കു സമീപം.
എഎ വൈക്കാര്ക്കു മഞ്ഞ നിറത്തിലുള്ള കാര്‍ഡും, മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് പിങ്ക് നിറത്തിലുള്ള കാര്‍ഡുമാണ് ലഭിക്കുക. ഈ വിഭാഗത്തിലെ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് റേഷന്‍ കാര്‍ഡ് സൗജന്യമായാണ് ലഭിക്കുക. മറ്റുള്ളവര്‍ 50 രൂപ വിലയായി നല്‍കണം. പൊതു വിഭാഗം സബ്സിഡിക്കാര്ക്ക് നീലനിറത്തിലും പൊതുവിഭാഗക്കാര്‍ക്ക് വെള്ള നിറത്തിലുമുള്ള കാര്‍ഡ് വാങ്ങുമ്പോള്‍ ഇവര്‍ 100 രൂപ വിലയായി അടക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: