ചെറുതോണി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നു. ഒരു ഷെഡില്‍ അന്‍പതിലധികം തൊഴിലാളികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. കിടക്കകളും ശൗചാലയങ്ങളും ഇല്ലാത്ത ഇടങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കൂട്ടമായി താമസിക്കുന്ന തൊഴിലാളികള്‍ക്ക് ഒരു ശൗചാലയം മാത്രമാണ് പല സ്ഥലങ്ങളിലും ഉള്ളത്.
വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് പലയിടത്തും തൊഴിലാളികള്‍ താമസിച്ചുവരുന്നത്. പകര്‍ച്ചവ്യാധികള്‍ വ്യാപകമായ സാഹചര്യത്തില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവര്‍ കഴിയുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പഞ്ചായത്ത് തലത്തില്‍ കൊതുകുനിവാരണവും, പകര്‍ച്ചവ്യാധി തടയുന്നതിനുള്ള പ്രചരണങ്ങളും നടക്കുമ്പോഴും അന്യസംസ്ഥാന തൊഴിലാളികളിലേക്ക് ബോധവത്കരണം എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പലകേന്ദ്രങ്ങളിലും വൃത്തിഹീനമായ ചുറ്റുപാടാണ് ഉള്ളത്. ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുമ്പോഴും ആരോഗ്യവകുപ്പ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല.
ആരോഗ്യവകുപ്പ് അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: