ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിംഗ് റാവത്ത് മുഖ്യമന്ത്രിയാകും. ഇന്നലെ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് മുന്‍ ആര്‍എസ്എസ് പ്രചാരകനായ ത്രിവേന്ദ്ര സിങ്ങിനെ തെരഞ്ഞെടുത്തത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഡെറാഡൂണ്‍ പരേഡ് മൈതാനത്ത് ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ത്രിവേന്ദ്രസിങ് ചുമതലയേല്‍ക്കും. ദോയ്‌വാല മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ ഹിരാ സിംഗ് ബിഷ്ടിനെ കാല്‍ ലക്ഷത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ത്രിവേന്ദ്ര നിയമസഭയിലെത്തിയത്.
2007-12ല്‍ സംസ്ഥാന കൃഷി മന്ത്രിയായിരുന്ന ത്രിവേന്ദ്ര മൂന്നാം തവണയാണ് ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെടുന്നത്. നിരവധി വര്‍ഷം സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ത്രിവേന്ദ്ര ഉത്തരാഖണ്ഡില്‍ ഭരണം തിരിച്ചു പിടിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
















