നോമി (ജപ്പാന്‍): ദേശീയ റെക്കോഡ് ജേതാവും മലയാളിയുമായ കെ.ടി.ഇര്‍ഫാന്‍ ഏഷ്യന്‍ റെയ്‌സ് വാക്കിംഗ്് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ വെങ്കലം സ്വന്തമാക്കി.
ഒരുമണിക്കൂര്‍ 20 മിനിറ്റ് 59 സെക്കന്‍ഡിലാണ് ഇര്‍ഫാന്‍ മുന്നാം സ്ഥാനത്തേയ്‌ക്ക് നടന്നുകയറിയത്.
കൊറിയയുടെ കിം ഹുന്‍ സബ് ഒരുമണിക്കൂര്‍ 19 മിനിറ്റ് 50 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. കസാക്ക്സ്ഥാന്റെ ജോര്‍ജിക്കാണ് വെളളി മെഡല്‍(1:20:47)
വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ പ്രിയങ്ക നാലാംസ്ഥാനത്തേയ്‌ക്ക് പിന്തളളപ്പെട്ടു.
ചൈനയുടെ വാംഗ് സ്വര്‍ണവും ജപ്പാന്റെ കുമിക്കോ വെളളിയും കരസ്ഥമാക്കി.കൊറിയയുടെ ജിയോണിനാണ് വെങ്കലം.
കഴിഞ്ഞ മാസം നടന്ന ദേശീയ നടത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഇര്‍ഫാന്‍ ലണ്ടനില്‍ ഓഗസ്റ്റില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്
















