Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജനക സദസ്സിലെ വലിയൊരു വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 12:20 am IST
inSamskriti

വിദേഹ രാജാവായ ജനകന്‍ വിഖ്യാതനായ ഒരു രാജാവ് മാത്രമല്ല, സത്യപരിജ്ഞാനി കൂടിയായിരുന്നു. തന്റെ രാജസദസ്സില്‍ പലപ്പോഴും നടന്നിരുന്ന ചര്‍ച്ചയിലൂടെയും സംവാദത്തിലൂടെയും സ്വയമേവ പണ്ഡിതനായ രാജാവ് തത്ത്വചിന്താപരമായ വിജ്ഞാനത്തെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നു. ഇത്തരം സദസ്സുകളില്‍ പങ്കെടുത്ത പണ്ഡിതന്മാര്‍ക്ക് അദ്ദേഹം അമൂല്യമായ പാരിതോഷികങ്ങള്‍ കൊടുത്ത് അവരെ ആദരിച്ചിരുന്നു. ഒരിക്കല്‍ ജനകന്‍ ഒരു വൈദികയജ്ഞം നടത്തുകയായിരുന്നു. വിപുലമായ ഈ യജ്ഞാഘോഷത്തിലെ വൈവിധ്യമാര്‍ന്ന ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാര്‍ കൂടി ക്ഷണിക്കപ്പെട്ടിരുന്നു. ഈ യജ്ഞത്തിന്റെ ഭാഗമായി വൈദികമായ ഒരു വിഷയത്തെപ്പറ്റി രാജകൊട്ടാരത്തില്‍ ഒരു സംവാദം നടത്തപ്പെട്ടു. ഈ സംവാദത്തില്‍ വിജയിയായി ഉയര്‍ന്നുവരുന്ന ആള്‍ക്ക്, കൊമ്പുകളും കുളമ്പുകളും സ്വര്‍ണം കെട്ടി അലങ്കരിക്കപ്പെട്ട ആയിരം പശുക്കളെ അമൂല്യ സമ്മാനമായി നല്‍കുമെന്ന് രാജാവ് പ്രഖ്യാപിച്ചു.

ഈ പ്രഖ്യാപനം രാജസഭയില്‍ ആവേശത്തിന്റെ അലയടികള്‍ ഉണ്ടാക്കി. തുടര്‍ന്ന് സദസ്യരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് പണ്ഡിതനായ ഋഷിമാരിലൊരാള്‍ എഴുന്നേറ്റുനിന്ന്, ആ സമ്മാനം തന്റെ കുടീരത്തിലേക്ക് കൊണ്ടുവരണമെന്ന് അനുയായികളോട് ആജ്ഞാപിച്ചു. ആ ആജ്ഞ നല്‍കിയത് വന്ദ്യവയോധികനായ യാജ്ഞവല്‍ക്യനായിരുന്നു. ഇപ്രകാരം സമ്മാനത്തിന് അവകാശവാദം ഉന്നയിക്കപ്പെട്ടപ്പോള്‍ മത്സരം തുടങ്ങിയിട്ടുപോലുമുണ്ടായിരുന്നില്ല. അതിനാല്‍ സഭയില്‍ നിന്ന് ശബ്ദമുഖരിതമായ പ്രതിഷേധം ഉയര്‍ന്നു. അപ്പോഴാകട്ടെ യാജ്ഞവല്‍ക്യന്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ ആ പണ്ഡിതസദസ്സിനെ അഭിവാദ്യം ചെയ്തിട്ട് തനിക്ക് പശുക്കളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് തന്റെ അവകാശവാദത്തെ വിനയപൂര്‍വം ന്യായീകരിച്ചു.

ഈ സന്ദര്‍ഭത്തില്‍ ജനകന്‍ ഇടപെടുകയും, പ്രസക്തമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് സംവാദമേള തുടങ്ങുവാന്‍ മുഖ്യപുരോഹിതനായ അശ്വലനോട് അപേക്ഷിക്കുകയും ചെയ്തു.

ഈശ്വരന്‍, പ്രപഞ്ചം, ആത്മാവ് എന്നിവയെപ്പറ്റി യാജ്ഞവല്‍ക്യന്റെ അറിവ് എത്രയുണ്ടെന്ന് അളക്കുന്നതിനുവേണ്ടിയായിരുന്നു ആ സദസ്സിലെ പണ്ഡിതന്മാര്‍ ചോദ്യങ്ങള്‍ ചോദിച്ചത്. രസകരമെന്ന് പറയട്ടെ ചോദ്യകര്‍ത്താക്കളിലൊരാള്‍ ആ മഹര്‍ഷിയുടെ പത്‌നിയായ ഗാര്‍ഗ്ഗി തന്നെയായിരുന്നു.

ചോദ്യങ്ങള്‍ അവ്യക്തവും പല വശങ്ങളുള്ളതും ആയിരുന്നു. പക്ഷെ ഉത്തരങ്ങള്‍ സാരഗര്‍ഭവും കൃത്യവും ന്യായയുക്തവുമായിരുന്നു. ആത്മവിശ്വാസത്തോടും പ്രസന്നമായ വാക്ചാതുരിയോടും കൂടിയ യാജ്ഞവല്‍ക്യന്റെ ഉത്തരങ്ങള്‍ ശ്രോതാക്കളെ ത്രസിപ്പിക്കുന്നവയും അവരുടെ അനുഭവങ്ങളെ ഏറെ സമ്പുഷ്ടമാക്കുന്നവയും ആയിരുന്നു. അനേകം പണ്ഡിത്മാരുടെ പ്രശ്‌നങ്ങള്‍ക്ക് മറുപടി നല്‍കിയ ശേഷം ഒരു വിഖ്യാത പണ്ഡിതനായ ഉദ്ദാലകന്‍ യാജ്ഞവല്‍ക്യനെ ചോദ്യം ചെയ്യാനായി എഴുന്നേറ്റു. തന്നോടും തന്റെ ഗുരുവിനോടുമായി പണ്ട് ഒരു ഗന്ധര്‍വന്‍ (അര്‍ദ്ധദേവത) ചോദ്യം ചോദിച്ച സംഭവം ഓര്‍ത്തുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. ചോദ്യം ഇപ്രകാരമായിരുന്നു: ‘ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും നിങ്ങളെയും എന്നെയും സകല ലോകങ്ങളെയും അവയിലുള്ള ഓരോ അംശത്തെയും ഒന്നിച്ച് കോര്‍ത്തിണക്കുന്ന ചരടായ ആ പ്രപഞ്ച സൂത്രാത്മാവിനെപ്പറ്റി നിങ്ങള്‍ക്ക് അറിയുമോ? ഗുരുവിനോ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്കോ അതിനെപ്പറ്റി അറിവില്ലായിരുന്നു.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

പുതിയ വാര്‍ത്തകള്‍

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.